BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു അതിരൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ



ബെംഗളുരു : ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു അതിരൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ താന്‍ ഇനിയും അതു തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു. 

വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻhttps://chat.whatsapp.com/KHHQmdfe9sv4pbef4N74Oe    

 മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യന്‍ മിഷ്ണറി പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു.  ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാകുന്ന മേഖലകളില്‍ ബിഷപ്പിന്റെ വാക്കുകള്‍ സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

ബെംഗളുരു ക്ലാരന്‍സ് സ്‌കൂളില്‍ ബൈബിള്‍ നിര്‍ബന്ധമാക്കിയെന്ന തരത്തില്‍ തീവ ഹിന്ദു സംഘടനകളുടെ ആരോപണങ്ങളെ തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെയും ആര്‍ച്ച് ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചു.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം  കഴിഞ്ഞ നവംബര്‍ 26ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കര്‍ണ്ണാടക.





Post a Comment

0 Comments