BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മിഷൻഎക്സ്പോ ജനുവരി 26 മുതൽ


കർത്താവിൽ പ്രിയ കർത്തൃ ശുശ്രൂഷയിലായിരിക്കുന്ന സഹോദരന്മാരെ, സഹോദരിമാരെ, വേ​ഗം വരുന്നവനായ കർത്താവായ യേശുക്രിസ്തുവിൽ സ്നേഹവന്ദനം. വീണ്ടും ഒരിക്കൽക്കൂടി ഏവരെയും  ബന്ധപ്പെടുവാൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നു. നമ്മളെല്ലാം വിവിധ ശുശ്രൂഷകളുടെ കർത്തൃവേലയിൽ ആയിരിക്കുകയാണല്ലോ... അതിനെ ഓർത്ത് നമുക്ക് ദൈവത്തിന് സ്തോത്രം ചെയ്യാം.

  ദൈവകൃപയാൽ നമ്മുടെ മിഷൻ എക്സ്പോ ശുശ്രൂഷയുടെ ക്രമീകരണങ്ങൾ അനു​ഗ്രഹമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. നിങ്ങളെല്ലാവരും പ്രസ്തുത വിഷയം അറിയുന്നെണ്ടെന്ന് വിശ്വസിക്കുന്നു. ശുശ്രൂഷകളുടെ അനു​ഗ്രഹത്തിനായി ശക്തമായി പ്രാർത്ഥിക്കണമേ. ഒരു കൺവൻഷനെക്കാളുപരിയായി , കർത്തൃവേലയിലായിരിക്കുന്ന വിവിധ സംഘടനകളുടെയും സഭകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും വിശ്വാസത്താൽ നമ്മളെല്ലാവരെയും ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് മിഷൻ എക്സ്പോ ക്രമീകരിക്കുന്നത്. വിവിധ സംഘടനകൾക്കായി സ്റ്റാളുകൾ ക്രമീകരിക്കുന്നതാണ്. ആയതിനാൽ നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘടനയുടെ സ്റ്റാൾ മിഷൻ എക്സ്പോയിൽ ക്രമീകരിക്കണമേ. അത് നിങ്ങളുെ ശുശ്രൂഷയ്ക്ക് വളരെ അനു​ഗ്രഹമായയിരിക്കും  അഭിവൃദ്ധിയായിരിയ്ക്കും. മാത്രമല്ല നിങ്ങളുടെ അറിവിലുള്ള മറ്റു ശുശ്രൂഷക്കാരുമായി മിഷൻ എക്സ്പോയിലേക്ക് കടന്നുവരുമല്ലോ; നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുവാനും നിങ്ങൾക്ക് സമയം നൽകുന്നതായിരിയ്ക്കും.വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് ഇതോടൊപ്പം അയക്കുന്നു. സ്റ്റാളിന്റെ ശുശ്രൂഷയ്ക്ക് നിങ്ങളെ പ്രത്യേകം വീണ്ടും ക്ഷണിയ്ക്കുകയാണ്, സ്റ്റാളുകൾ ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക്ചെയ്യാൻ മറന്നുപോകരുത്, മൊബൈൽ നമ്പർ 93498868883, 9446976695 പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം.

 കർത്തൃശുശ്രൂഷയിൽ,

 ബ്ര.ഷാജു കെ. ജോസഫ് ജനറൽ സെക്രട്ടറി,

 ബ്ര. ബാബു കെ.വി. ട്രഷറർ, 

ബ്ര എം.ഐ കുഞ്ഞപ്പൻ പ്രസിഡന്റ്


ക്രൈസ്തവ വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:                                                                                                                                                                                                    https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe

Post a Comment

0 Comments