BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

താത്കാലിക നിയമനം

 താത്കാലിക നിയമനം



നാഷണല് വെക്ടര് ബോൺ ഡിസീസസ് കൺട്രോൾ പ്രോഗ്രാം(എൻ.വി.ബി.ഡി.സി.പി) പദ്ധതിയുടെ ഭാഗമായി വെക്ടര് കൺട്രോൾ മാനേജ്മെന്റ് പ്രവര്ത്തനത്തിനായി ദിവസ വേതനാടിസ്ഥാനത്തില് 90 ദിവസത്തേക്ക് പ്രതിദിനം 675 രൂപ നിരക്കില് രണ്ട് കണ്ടിജന്റ് വര്ക്കര്മാരെ നിയമിക്കുന്നു. എസ്.എസ്.എല്.സി പാസായവരായിരിക്കണം. ഉയര്ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്ക്ക് മുന്ഗണന. താത്പര്യമുളളവർ ഫോൺ നമ്പര് സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകൾ സ്കാന് ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര് 30 ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില് അയക്കുമ്പോൾ അപ്ലിക്കേഷന് ഫോര് ദി പോസ്റ്റ് ഓഫ് കണ്ടിജന്റ് വര്ക്കേഴ്സ് എന്ന് ഇ-മെയില് സബ്ജെക്ടില് വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ത്ഥികൾക്ക് ഓഫീസില് നിന്നു ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റിന്റെ ഒറിജിനല്, തിരിച്ചറിയല് രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

Post a Comment

0 Comments