വാഴക്കുളം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന യുവകർഷകൻ അനിൽ ജോയിയെ വാഴക്കുളം(ആലുവ) ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
മാരിക്കുടിയിൽ എം.പി. ജോയിയുടെയും മേഴ്സി ജോയിയുടെയും മകനാണ് അനിൽ ജോയി. കാർഷിക രംഗത്ത് യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെയും മികച്ച കർഷകരെ അംഗീകരിക്കുന്നതിന്റെയും ഭാഗമായാണ് കർഷകദിനത്തിൽ അനിൽ ജോയിയെ ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ലത്തീഫ് അനിൽ ജോയിക്ക് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ വിവിധ വാർഡുകളിലെ മെമ്പർമാരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. ജനപ്രതിനിധികൾ അനിൽ ജോയിയെ അഭിനന്ദിക്കുകയും കാർഷിക രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ കാർഷിക മേഖലയിലെ ഇടപെടലുകളും യുവകർഷകർക്ക് നൽകുന്ന പ്രോത്സാഹനവും ചടങ്ങിൽ ശ്രദ്ധേയമായി.
--------------------------------------------------------------------------










0 Comments