BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പെരുമ്പാവൂർ യുണൈറ്റഡ് ക്രിസ്റ്റ്യൻഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ സുവിശേഷ യാത്ര പെരുമ്പാവൂരിൽ ആഗസ്റ്റ് 12ന്



പെരുമ്പാവൂർ: പെരുമ്പാവൂർ യുണൈറ്റഡ് ക്രിസ്റ്റ്യൻഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ പ്രചാരണ സുവിശേഷ യാത്ര  പെരുമ്പാവൂരിൽ ആഗസ്റ്റ് 12 ബുധനാഴ്ച നടക്കും.     രാവിലെ 9ന് മുനിസിപ്പൽ സ്റ്റേഡിയത്തിന് മുൻപിൽ  മുനിസിപ്പൽ ചെയർപേഴ്സൺ സം​ഗീത കെഎൻ യാത്ര  ഫ്ലാഗ് ഓഫ് ചെയ്യും.  തുടർന്ന് പെരുമ്പാവൂർ ടൗണിൻ്റെ വ്യത്യസ്ത ഇടങ്ങളിൽ ദൈവദാസൻമാർ സന്ദേശം നൽകുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്യും. 

   വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം വെജിറ്റബിൾ മാർക്കറ്റിന് മുൻപിൽ  പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ ഉൽഘാടനം നിർവഹിക്കും. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ സജൊ തോണിക്കുഴി സമാപന സന്ദേശം നൽകുകയും  വിവിധ സംഘടന പ്രവർത്തകർ ആശംസകൾ അറിയിക്കുകയും  ചെയ്യും. വൈകുന്നേരം 7മണിയോടെ പ്രിപാടികൾ സമാപിയ്ക്കും. ലഹരി വിമോജനം ക്രിസ്തുവിലൂടെയും സുവിശേഷത്തിൽ കൂടെയെന്നും പെരുമ്പാവൂർ പട്ടണത്തിൽ ഘോഷിക്കുവാൻ  ദൈവദാസൻമാർ ആരംഭം മുതൽ അവസാനം വരെ പങ്കെടുക്കുകയും സമാപന സമ്മേളനത്തിൽ വിശ്വാസികളെ കൂടി പങ്കെടുപ്പിക്കണമെന്ന്  സംഘാടകർ അറിയിച്ചു.

----------------------------------------------------------------------------------

ALSO READ: മാധ്യമ പ്രവർത്തകൻ ഷാജി വാഴൂരിനെ ആദരിച്ചു 

https://www.snehavachanam.com/2026/07/shajivazhoor.html

----------------------------------------------------------------------------------


Post a Comment

0 Comments