കോഴിക്കോട്: സ്നേഹവചനം, മോർണിംഗ് ന്യൂസ് പത്രങ്ങളുടെ ചീഫ് എഡിറ്റർ ഷാജി വാഴൂരിനെ 24ഫ്രെയും ഫിലിം സൊസൈറ്റി ആദരിച്ചു. കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഒ സദാശിവനിൽ നിന്ന് ഷാജിവാഴൂർ ആദരവ് ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായയകൻ സുനിലിൽ നിന്നും പ്രശസ്തിപത്രവും ഏറ്റു വാങ്ങി. 24ഫ്രെയും ഫിലിം സൊസൈറ്റിയുടെ ആന്റണികടുവാക്കുളം അനുസ്മരണയോഗത്തിലാണ് ആദരവ് നൽകിയത്. സാമൂഹിക സാഹിത്യ രംഗത്തുള്ള പ്രമുഖ വ്യക്തികളും ചലച്ചിത്ര സീരിയൽ നാടക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
മുപ്പത് വർഷത്തിലധികമായി മാധ്യമ പ്രവർത്തന രംഗത്ത് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഷാജിവാഴൂർ കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കോർഡിനേറ്റർകൂടിയാണ്. ഡോ. ഭീം റാവു അംബേദ്ക്കർ ഗ്ലോബൽ ഫൗണ്ടേഷൻ അവാർഡ് (ന്യൂഡൽഹി) ഉൾപ്പടെ മറ്റ് നിരവധി അവാർഡുകളും പുരസ്കാരങ്ങളും വാഴൂർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും കൂടാതെ ആത്മീയ രംഗത്തും വിവിധ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
---------------------------------------------------------------








0 Comments