BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വിജയകരമായ ക്രിസ്തീയ ജീവിതത്തിന് പരിശുദ്ധാത്മാവ് നമ്മെ കൈപിടിച്ച് നടത്തണമെന്ന് പാസ്റ്റർ സുനിൽ തിരുവനന്തപുരം

 


തൊടുപുഴ:  വിജയകരമായ ക്രിസ്തീയ ജീവിതത്തിന് പരിശുദ്ധാത്മാവ് നമ്മെ കൈപിടിച്ച്  നടത്തണമെന്ന്  പാസ്റ്റർ സുനിൽ തിരുവനന്തപുരം പ്രസ്താപിച്ചു. തൊടുപുഴ ​ഗിൽ​ഗാൽ ക്രൈസ്റ്റ് ​ഗ്ലോബൽ വർഷിപ്പ് സെന്ററിൽ  നടന്നു വരുന്ന ഇരുപത്തിദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ 12-ാം ദിവസമായ ഇന്നലെ രാത്രി യോ​ഗത്തിൽ സന്ദേശം നൽകി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പ്രതിസന്ധികൾ  ഒന്നൊന്നായി പിന്തുടർന്നപ്പോഴും സകലതും നഷ്ടപ്പെട്ടുവെന്നു തോന്നിയപ്പോഴും പരിശുദ്ധാത്മാവ് വഴികാട്ടിയായും ആശ്വാസകനായും കൂടെയിരുന്നെന്നും ഇന്നും ആ യാത്ര വിജയകരമായി തുടരുന്നുവെന്നും തന്റെ സാക്ഷ്യത്തിൽ കൂടി  ഓർമ്മപ്പെടുത്തി. പാസ്റ്റർ ആരോൻ സോളമൻ‍ സൈമൺ അധ്യക്ഷത വഹിച്ചു.

  പാസ്റ്റർ ദാനി ജോയി,  സിസ്റ്റർ ദബോര അജേഷ്  എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. ​ഗിൽ​ഗാൽ ക്രൈസ്റ്റ് ​ഗ്ലോബൽ വർഷിപ്പ് സെന്റർ സീനിയർ പാസ്റ്റർ റവ. ജോയി കുമളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.


 13-ാം ദിവസമായ ഇന്ന്  പാസ്റ്റർ ജോമോൻ മൂവാറ്റുപുഴ വചനം ശുശ്രൂഷിയ്ക്കുന്നു. റവ ജോയി കുമളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

------------------------------------------------------------------------------------------------------------------------




Post a Comment

0 Comments