BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അവസ്ഥകൾ തിരിച്ചറിഞ്ഞ് കണ്ണീർ തുടയ്ക്കുന്ന ദൈവം അരികിലുണ്ട് : പാസ്റ്റർ ജോമോൻ മൂവാറ്റുപുഴ

 


തൊടുപുഴ: അവസ്ഥകൾ തിരിച്ചറിഞ്ഞ്  കണ്ണീർ തുടയ്ക്കുന്ന ദൈവം അരുകിലുണ്ടെന്നും ഏതു സാഹചര്യത്തിലും അവനെ ആശ്രയിക്കുവാൻ നാം ഒരുക്കമുള്ളവരാകണമെന്നും    പാസ്റ്റർ ജോമോൻ മൂവാറ്റുപുഴ  പറഞ്ഞു. തൊടുപുഴ ​ഗിൽ​ഗാൽ ക്രൈസ്റ്റ് ​ഗ്ലോബൽ വർഷിപ്പ് സെന്ററിൽ  നടന്നു വരുന്ന ഇരുപത്തിഒന്ന്ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ 13-ാം ദിവസമായ ഇന്ന്  രാവിലെ  സന്ദേശം നൽകി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ദൈവസാന്നിധ്യം നിങ്ങളുടെ മുമ്പേ നടക്കുമെന്നും അത് സാഹചര്യങ്ങളെയും അവസ്ഥകളെയും മാറ്റിമറിയ്ക്കുമെന്നും  നിങ്ങളെ വലിയവനാക്കുവാൻ ദൈവം വിശ്വസ്ഥനാണെന്നും  അദ്ദേഹം  ഓർമ്മപ്പെടുത്തി. പാസ്റ്റർ ആരോൻ സോളമൻ‍ സൈമൺ അധ്യക്ഷത വഹിച്ചു.

  പാസ്റ്റർ ദാനി ജോയി,  സിസ്റ്റർ ദബോര അജേഷ്  എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. ​ഗിൽ​ഗാൽ ക്രൈസ്റ്റ് ​ഗ്ലോബൽ വർഷിപ്പ് സെന്റർ സീനിയർ പാസ്റ്റർ റവ. ജോയി കുമളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 

-------------------------------------------------------------------









Post a Comment

0 Comments