BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) കോൺഫറൻസ്

 കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 – മുതൽ 12 – വരെ കൊളറാഡോയിലെ Denver Marriott Tech Center-ൽ നടക്കും. “United by the Spirit” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം.കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. മുഖ്യ പൊതുസമ്മേളന പ്രസംഗകർ

പാസ്‌റ്റർ റെജി മാത്യൂ , പാസ്‌റ്റർ ഷിബു തോമസ് , പാസ്‌റ്റർ ടോണി സ്‌റ്റേവർട്ട്, പാസ്‌റ്റർ അനീഷ് തോമസ്, പാസ്‌റ്റർ ബോണി ആൻഡ്രൂസ്, പാസ്‌റ്റർ ഗ്ലാഡ്‌സൺ വർഗ്ഗീസ് എന്നിവരാണ് .

ഇംഗ്ലീഷ് ട്രാക്ക് – ‘A Generation Set Apart’ : യുവതലമുറയ്ക്കും ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികൾക്കുമായി “A Generation Set Apart” എന്ന പ്രത്യേക ഇംഗ്ലീഷ് ട്രാക്കും സംഘടിപ്പിച്ചിട്ടുണ്ട്. 1 പത്രോസ് 2:9 ആസ്പദമാക്കിയുള്ള ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്:

പാസ്‌റ്റർ ബോണി ആൻഡ്രൂസ് , പാസ്‌റ്റർ ജസ്റ്റിൻ സാമുവേൽ , പാസ്‌റ്റർ ദിലീപ് കുര്യൻ, ബ്രൊ. ഗോഡ്‌വിൻ ജോർജ്‌, പാസ്‌റ്റർ അലെൻ ജോർജ്‌, പാസ്‌റ്റർ ലിൻസൺ ദാനിയേൽ, ബ്രൊ. ഡെൻസിൽ വിൽ‌സൺ എന്നിവരാണ്.

കുടുംബ സെമിനാർ : കുടുംബബന്ധങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തവും മാനസികാരോഗ്യവും കേന്ദ്രീകരിച്ചുള്ള Family Seminar കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

സെമിനാറിൽ സംസാരിക്കുന്നവർ:

ഡോ.തോമസ് ഇടികുള – ഫ്‌ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.

പാസ്‌റ്റർ പ്രിൻസ് തോമസ് – കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്‌ട്രോങ്‌ർ ഇൻ ക്രൈസ്റ്റ്. സിസ്‌റ്റർ അനിത സതീശ് – റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ്‌ ടം, ഡോ . റഹിമ ജേക്കബ് – ഫൈൻഡിങ് ഹോപ്പ് ഇൻ ആൻക്സിറ്റി ആൻഡ് ഡിപ്പറേഷൻ.സെമിനാറിന് പാസ്‌റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.



Post a Comment

0 Comments