BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ARTICLE, ദൈവഹിതപ്രകാരമുള്ള കഷ്ടങ്ങൾ .. രാജേഷ്. കോതമംഗലം

 


 1 പത്രോസ് 3:17 -  " നിങ്ങൾ കഷ്ടം സഹിക്കണം എന്നു ദൈവഹിതം എങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന് "


   ഈ വാക്യത്തിൽ പറയുന്നത് കഷ്ടം സഹിക്കണം എന്നുള്ളത് ദൈവഹിതം ആണെങ്കിലും അതു ഏതു പ്രവർത്തി മൂലം അനുഭവിക്കണം എന്നുള്ളത് നമ്മുടെ തീരുമാനത്തെ ആശ്രയിച്ചു ഇരിക്കുന്നു.

പത്രോസിന്റെ ഈ ലേഖനത്തിൽ തന്നെ 2:19 ഇൽ കാണുന്നു ' ഒരുത്തനു ദൈവത്തെ കുറിച്ചുള്ള മനോബോധത്തോടെ ആണ് കഷ്ടവും ദുഃഖവും സഹിക്കുന്നത് എങ്കിൽ അതു ദൈവ പ്രസാദം ആകുന്നു. അതിനെ ഇങ്ങനെ നമുക്കു കാണാം, ദൈവത്തെ കുറിച്ചുള്ള പ്രവർത്തികൾ കാരണം നന്മ ചെയുമ്പോഴാണ് കഷ്ടം സഹിക്കുന്നത് എങ്കിൽ അതു ദൈവഹിതവും പ്രതിഫലം ലഭിക്കുന്നതുമാണ്. " കുറ്റം ചെയ്തിട്ട് അടി കൊള്ളുന്നത് സഹിച്ചാൽ എന്ത് യശസ്സ് ഒള്ളൂ " എന്നു അവിടെ പറയുന്നുണ്ട്.

ദൈവഹിതപ്രകാരമുള്ള കഷ്ടം വരുന്നതിനു മുൻപ് നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന ചില സാഹചര്യങ്ങളോടുള്ള സമീപനം ആയിരിക്കും നമ്മെ തെറ്റിലേക്കും ശെരിയിലേക്കും നയിക്കുന്നത്. തെറ്റിലേക്ക് നമ്മുടെ മനസ് നമ്മെ നയിക്കുമ്പോൾ അതിനെ അതിജീവിക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിനു ശേഷം വരുന്ന കഷ്ടം ആ തെറ്റിന്റെ കൂലിയും ആ തെറ്റുകൾ ആവർത്തികപെടാതിരിക്കാനുള്ള ദൈവീക ഓർമപ്പെടുത്തലും ആയിരിക്കും. ആ കഷ്ടത്തിലെ ദൈവഇഷ്ടം നമ്മെ കുറച്ചുകൂടി നേരായ വഴിയിൽ നടത്തുക എന്നത് ആയിരിക്കും.  ചില കഷ്ടങ്ങൾ വരുമ്പോൾ ദൈവബോധം മനസ്സിൽ കടന്നു വരികയും അതു നന്മ ചെയ്തതുകൊണ്ടാണ് എന്നു ബോധ്യം വരുകയും ചെയ്താൽ അതിനു പ്രതിഫലം ദൈവസന്നിധിയിൽ ഉണ്ട്.

     ഇതെങ്ങനെ സംഭവിക്കുന്നു....

നന്മക്കും തിന്മ ക്കും കഷ്ടം ഉണ്ടാകുന്നു, അതു ദൈവത്തിന്റെ ഇഷ്ടവും ആകുന്നു....

 ഇതിന്റെ മൂല കാരണം ആദ്യ പാപം ആകുന്നു. (ഉല്പത്തി 2:17) നന്മ തിന്മ കളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷ ഫലം കഴിച്ച മനുഷ്യൻ അതിനെ കുറിച്ച് അറിവുള്ളവൻ ആകുന്നു. നന്മ തിന്മയെ കുറിച്ചുള്ള ബോധം മനുഷ്യനെ ശരിയിലേക്ക് മാത്രമല്ല തെറ്റിലേക്കും നയിക്കുന്നു. അതാണ് വചനം പറയുന്നത്  ' ഞാൻ നന്മ ചെയ്യുവാൻ ആഗ്രഹിക്കുന്നു പക്ഷെ ഇച്ഛിക്കാത്ത തിന്മ അത്രേ ചെയുന്നത് '... ഇതെങ്ങനെ സംഭവിക്കുന്നു,. ആഗ്രഹം നന്മയോട് പ്രവർത്തി തിന്മ....

ഇതിനു കാരണം നന്മ തിന്മയെ കുറിച്ചുള്ള ബോധം ആണ്. കൃത്യമായ ബോധം ഇല്ലാതിരുന്ന കാലത്തു നമ്മുടെ ഉള്ളിൽ തീരുമാനങ്ങൾ എടുക്കാൻ ദൈവത്തെ ആശ്രയിച്ചിരുന്നു... ആദം  ദൈവം പറയുന്നതുപോലെ അനുസരിച്ചു. അനുസരിക്കുക എന്നൊരു ഒറ്റ കാര്യം ചെയ്തിരുന്ന ആദം നന്മ മാത്രം പുറപ്പെടുവിക്കുകയും അനുഭവിക്കുകയും ചെയ്തു . താൻ അനുഭവിക്കുന്നത് എന്താണ് എന്നു പോലും ആദം ചിന്തിച്ചിരുന്നില്ല, എന്നാൽ എപ്പോഴാണോ അറിവിന്റെ വൃക്ഷ ഫലം രുചിച്ചത് അപ്പോൾ മുതൽ അവനു നന്മ  തിന്മ എന്നു രണ്ട് വശങ്ങളെ കുറിച്ച് ബോധം വരുന്നു. അപ്പോൾ മുതൽ ഏതു കാര്യം കേട്ടാലും അനുസരണത്തിന് പകരം സ്വന്തം ചിന്തയിൽ അതിനെ വിശകലനം ചെയ്യുവാൻ തുടങ്ങി. ആന്തരിക മനുഷ്യന് ബാധിച്ച പാപത്തിന്റെ അന്ധത കാരണം ദൈവത്തോട് ചോദിച്ചിരുന്ന നമ്മൾ നമ്മുടെ ബുദ്ധിയോട് ചോദിക്കുവാൻ തുടങ്ങി , സ്വയം ഉത്തരങ്ങൾ തേടി തുടങ്ങി , തന്മൂലം കഷ്ടത ജീവിതത്തിൽ ആരംഭിക്കുന്നു. പത്രോസ് ഇവിടെ പറഞ്ഞിരിക്കുന്ന കഷ്ടം ശാരീരികം ആണെന്ന് നമുക്കു മനസിലാകും കാരണം അന്ന് സഭ വളരെ കഷ്ടങ്ങളിലൂടെ കടന്നു പോയ സമയം ആയിരുന്നു. എന്നാൽ ഇന്നത്തെ വിശ്വാസ സമൂഹം ഏറ്റുവാങ്ങുന്ന കഷ്ടം ശാരീരികം മാത്രമല്ല മാനസികം കൂടിയാണ്. ഇതിനകത്തും ഒരു ദൈവഹിതം വെളിപ്പെടുന്നുണ്ട്. നമുക്കു നേരിടുന്ന എല്ലാവിധ കഷ്ടവും ദുഃഖവും നമ്മൾ ചെയ്ത ഏതു പ്രവർത്തിയുടെ ഫലം ആണ് എന്നു സ്വയം വിശകലനം ചെയ്യാൻ തയ്യറാ വുക . ' ദൈവീക ബോധം നിമിത്തം അന്യയമായി കഷ്ടം സഹിക്കുന്നു എങ്കിൽ അതു ദൈവ പ്രസാദം ആകുന്നു. എന്നാൽ തെറ്റിന്റെ ഫലം ആകുന്നു കഷ്ടം എങ്കിൽ ആ തെറ്റിനെ തിരുത്തുക എന്ന ദൈവീക തീരുമാനത്തിന്റെ പ്രതിഫലനം ആകുന്നു ആ കഷ്ടതകൾ.

 ഈ വാക്യം സൂചിപ്പിക്കുന്നു,, " കഷ്ടം സഹിക്കേണം എന്നുള്ളത് ദൈവഹിതം ആകുന്നു എങ്കിൽ തിന്മ ചെയ്തിട്ടല്ല നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറെ നന്ന്  " എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ 'ഏറ്റവും നന്ന് ' എന്നു പറഞ്ഞിരിക്കുന്നത് നന്മ ചെയ്തിട്ട് കഷ്ടം സഹിക്കുമ്പോഴണ്. അതിനു പ്രതിഫലവും ഉണ്ട്. നേരെ മറിച്ചാണ് തിന്മ ചെയ്തിട്ടാണ് കഷ്ടം സഹിക്കുന്നത് എങ്കിൽ ആ കഷ്ടം ഒരു മനസാന്തരത്തിനു കാരണം ആവുകയും ആ തെറ്റ് വീണ്ടും ആവർത്തികപെടാതിരിക്കുകയും ചെയുന്നു . ഇതും നല്ലതാണ് എന്നു വാക്യം സൂചന നൽകുന്നു.

രണ്ടു കഷ്ടവും ദൈവഹിതം ആണെന്നും അതിനെ വേർതിരിച്ചു അറിയുവാൻ , ദൈവ പ്രസാദത്തിനുള്ള കഷ്ടം ഏതെന്നും, മാനസാന്തരത്തിനുള്ള കഷ്ടം ഏതെന്നും വേർതിരിച്ചു അറിയുവാനുള്ള ഉൾബോധം പരിശുദ്ധത്മാവ് നമുക്കു നൽകട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം.

 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമേൻ

Post a Comment

0 Comments