യു.എ.ഇ: സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി.എഫ് - യു.എ.ഇ ആഭിമുഖ്യത്തിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജയിൽ വാർഷിപ് സെന്ററിൽ നടക്കും.
സ്കൂൾ കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ, ഗൈഡുകകൾ, മറ്റു വിവിധ കോഴ്‌സുകളുടെ ഉപയോഗിച്ച പുസ്തകങ്ങൾ ഈ മേളയിൽ കൂടി സൗജന്യമായി കൈമാറാം. ഡിസി ബുക്സിന്റെ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ വിലക്കിഴിവിൽ വില്പനയും നടക്കും. പാരന്റിംഗ് എന്ന വിഷയത്തിൽ ചർച്ചകൾ, വിവിധ മേഖലകളിലെ വിദഗ്ധർ നടത്തുന്ന കരിയർ ബോധവത്കരണം, സിപിആർ മെഡിക്കൽ പരിശീലനം, പെയിന്റിംഗ് മത്സരം തുടങ്ങിയവ മേളയോടനുബന്ധിച്ചു നടക്കുന്നതായിരിക്കും.
-----------------------------------------------------------
ALSO READ: പെന്തക്കോസ്ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി
https://www.snehavachanam.com/2026/03/pentecostal.html
------------------------------------------------------------------
യു.എ.ഇ -യിലെ പെന്തകൊസ്തുസഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ് -ൽ എഴുപതിൽ പരം സഭകൾ നിലവിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ബ്രദർ ഫിന്നി രാജു, 0502187202.
---------------------------------------------------------------
ALSO READ: Interceding for Peace in Troubled Times ( Sister Suni Roy, Sharjah)
https://www.snehavachanam.com/2026/03/sister-suni-roy-sharjah-interceding-for.html






0 Comments