
പെന്തക്കോസ്ത് സഭകൾക്ക് സഭാ പദവി നൽകണമെന്നത് ഏറെക്കാലമായുള്ള ആവശ്യങ്ങളിൽ ഒന്നാണ്. കേരളത്തിൽ ഏകദേശം 25 ലക്ഷത്തിനു മുകളിൽ പെന്തക്കോസ് വിശ്വാസികൾ ഉണ്ടെന്നും മറ്റു ക്രൈസ്തവ വിഭാഗങ്ങൾക്ക് ലഭിക്കുന്ന പോലുള്ള അർഹമായ എല്ലാ അവകാശങ്ങളും പെന്തക്കോസ്ത് സഭകൾക്കും നൽകണമെന്നും യുണൈറ്റഡ് പെന്തക്കോസ്തൽ ദേശീയ പ്രസിഡന്റ് ഗ്ലാഡ്സൺ ജേക്കബ് ആവശ്യപ്പെട്ടു. സഭാ പദവി ഇല്ലാത്ത കാരണം ആരാധന സാഹചര്യം പോലും തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പെന്തക്കോസ്ത് വിഭാഗത്തെ സഭയായി അംഗീകരിച്ചതും പെന്തക്കോസ്ത് ഉൾപ്പെടെയുള്ള പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വിഷയങ്ങൾ പഠിക്കാൻ 3 അംഗ സമിതിഅംഗങ്ങളായി ശ്രീ വിശ്വനാഥ സിംഹ, ശ്രീമതി ടിവി അനുപമ ജെറോമിക്ജോർജ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതും സ്വാഗതാർഹമാണ്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ സഭ എന്ന നിലയിൽ നിയമപരമായി സംരക്ഷണം. സാമ്പത്തിക പിന്നോക്ക അവസ്ഥ എന്നിവയ്ക്ക് പരിഹാരം ഉണ്ടാക്കുവാനായി സർക്കാർ എടുത്ത തീരുമാനത്തെ ശ്രീ. ഗ്ലാഡ്സൺ ജേക്കബ്, പാസ്റ്ററുമാരായ ജോൺ ജോസഫ്,എം. ഐ തോമസ്, മാത്യു ബെന്നി, അനി ജോർജ് ഇമ്മനുവേൽ കുന്നംകുളം,പി വി മാത്യു,ജോൺസൺ സി, ജോയി കുമളി,ജോമോൻ മൂവാറ്റുപുഴ,ഡേവിഡ് സാമൂവേൽ അനുമോദിച്ചു സംസാരിച്ചു.
-------------------------------------------------------------------







0 Comments