
പെന്തകോസ്ത്കാരായ ജനപ്രതിനിധികൾ ക്രിസ്തുവിൻ്റെ മനസ്സുള്ളവരാകണമെന്ന് ഐപിസി.മുൻ ജനറൽ പ്രസിഡൻ്റും പവ്വർ വിഷൻ ചെയർമാനുമായ ഡോ കെ സി ജോൺ പറഞ്ഞു. സമൂഹത്തെ പരിവർത്തനത്തിലേക്കും ദൈവരാജ്യത്തിൻ്റെ മൂല്യങ്ങളിലേക്കും നയിക്കാൻ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമുണ്ട്. അഴിമതിക്കും സാമൂഹിക തിന്മകൾക്കും എതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ സഭാ അംഗങ്ങൾക്ക് കഴിയണം, പാസ്റ്റർ കെ സി ജോൺ കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരവും നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. മാത്യു ടി. തോമസ് MLA, ജനപ്രതിനിധികൾക്ക് മൊമെൻ്റോ വിതരണം ചെയ്തു.
പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ അലക്സ് ജോൺ അനുഗ്രഹ സന്ദേശം നൽകി.
പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.
അഡ്വ. വർഗീസ് മാമ്മൻ( യുഡിഎഫ് ചെയർമാൻ, പത്തനംതിട്ട),രാജു ഏബ്രഹാം മുൻ എംഎൽഎ,ജെ.എസ്.അടൂർ( പബ്ലിക് പോളിസി ചെയർമാൻ, കെപിസിസി),നെബു വെള്ളവന്താനം, ഫിന്നി പി മാത്യു , പാസ്റ്റർ സാം പി ജോസഫ്, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം,
-----------------------------------------------------------------------------------------------------------------
ALSO READ : 2026 -ൽ എല്ലാവർക്കും പാടി ആരാധിക്കാൻ ഒരു ആരാധനാഗാനം കൂടി
LIKE || COMMENT
SHARE || SUBSCRIBE
ഈ പാട്ട് മുഴുവൻ കേൾക്കുക!
എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യുക.
------------------------------------------------------------------------------------------------------------
ജോജി ഐപ്പ് സ്വാഗതവും ജിനു വർഗീസ് നന്ദിയും പറഞ്ഞു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളാണ് ആദരവ് ഏറ്റുവാങ്ങിയത്.
--------------------------------------------------------------------------------------------------------------------------------








.jpg)


0 Comments