BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ബ്ലെസ്സ് അടിമാലി ഫെബ്രുവരി 12 മുതൽ





അടിമാലി : അടിമാലി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ബ്ലെസ്സ് അടിമാലി 2026എന്ന പേരിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഫെബ്രുവരി 12 വ്യാഴം മുതൽ 15 ഞായർ വരെ അടിമാലി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകുന്നേരം 5 .30 മുതൽ 9 വരെ നടക്കുന്ന പൊതു യോഗങ്ങളിൽ പാസ്റ്റർമാരായ ഷാജി യോഹന്നാൻ (പത്തനാപുരം), വർഗീസ് എബ്രഹാം (രാജു മേത്ര,റാന്നി ),പി.സി.ചെറിയാൻ (റാന്നി), കെ.ജെ. തോമസ് (കുമളി) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

 പാസ്‌റ്റർ .ജോയി പെരുമ്പാവൂർ ഉത്ഘാടനം നിർവ്വഹിക്കുന്ന ഈ യോഗങ്ങളിൽ അനുഗ്രഹീത ഗായകൻ പോൾസൺ കണ്ണൂരിന്റെ നേതൃത്വത്തിലുള്ള ടീം സംഗീത വിരുന്നൊരുക്കും. പാസ്റ്റർ.കെ.കെ.സണ്ണി ജനറൽ കൺവീനറായി നേതൃത്വം നൽകുന്ന  കൺവെൻഷനിൽ, പാസ്‌റ്റർ .പി.ടി.ആന്റണി (ഫിനാൻസ് ), പാസ്‌റ്റർ . തിമോത്തിയോസ് ,പാസ്‌റ്റർ,ജെയിംസൺ .പി.ദേവസ്സി (പബ്ലിസിറ്റി) പാസ്‌റ്റർ. ജോയി പെരുമ്പാവൂർ (പ്രയർ ) എന്നിവർ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു.പാസ്റ്റർ.സജി.പി.വി, പാസ്‌റ്റർ. ബേബിച്ചൻ.സി, പാസ്റ്റർ .വിനോദ്.വി.എസ്, പാസ്‌റ്റർ. പോൾരാജ് എന്നിവർ രക്ഷാധികാരികളാണ്.

----------------------------------------------------------------------------------------------------------------
ALSO READ : 2026 -ൽ എല്ലാവർക്കും പാടി ആരാധിക്കാൻ ഒരു ആരാധനാഗാനം കൂടി 
LIKE || COMMENT
SHARE || SUBSCRIBE
ഈ പാട്ട് മുഴുവൻ കേൾക്കുക!
എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യുക.
----------------------------------------------------------------------------------------------------------




Post a Comment

0 Comments