BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുപിഎസ് തൊടുപുഴ താലൂക്ക് കമ്മറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി


തൊടുപുഴ: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ് തൊടുപുഴ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

യുപിഎസ് സംസ്ഥാന ജോയിന്റ്‌സെക്രട്ടറിയും തൊടുപുഴ താലൂക്ക് പ്രസിഡന്റുമായ പാസ്റ്റര്‍ ജോയി കുമളി,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാജി വാഴൂര്‍,  തൊടുപുഴ താലൂക്ക് സെക്രട്ടറി ഡേവിഡ് കരിങ്കുന്നം എന്നിവരുടെ നേതൃത്വത്തില്‍  ഇന്നലെ രാവിലെ 10 മണിയ്ക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍  വൈകിട്ട് 5 മണിവരെ തുടര്‍ന്നു. വിശ്രമവേളകളോ ഇടവേളകളോ എടുക്കാതെ തുടക്കം മുതല്‍ അവസാനം വരെ ആത്മാര്‍ത്ഥയോടെയും ഉത്സാഹത്തോടെയുള്ള പ്രവര്‍ത്ത നങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. 

അഡ്വ. ഷൈന്‍  വടക്കേക്കര, പുന്നൂസ് തൊടുപുഴ, കാര്‍ത്തികേയന്‍, പാസ്റ്റര്‍ സൈമണ്‍ മുട്ടം എന്നിവരുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

യുപിഎസ് അംഗങ്ങളോടൊപ്പം തൊടുപുഴ ഗില്‍ഗാല്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ ശുശ്രൂഷകരും വിശ്വാസികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ അണിനിരന്നു.  

പാസ്റ്റര്‍ ജോയികുമളിയും കുടുംബവും, പാസ്റ്റര്‍ കെനസ് മാത്യുവും കുടുംബവും, പാസ്റ്റര്‍ ആരോണും കുടുംബവും, ബ്രദര്‍ ഷിജോയും കുടുംബവും , പാസ്റ്റര്‍ ഡാനി ജോയി തുടങ്ങി സഭയിലെ മറ്റ് അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളായിരുന്നു ഇവിടെ നടന്നത്. പ്രവര്‍ത്തനങ്ങളെ തൊടുപുഴ തഹസീല്‍ദാര്‍ റാം ബിനോയി അഭിനന്ദിച്ചു.









Post a Comment

0 Comments