പാമ്പാടി: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ഇവഞ്ചിലിസം , NLYF, NLSS, ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് മാസം 10-)o തീയതി ശനിയാഴ്ച ഏകദിന ഉപവാസ പ്രാർത്ഥന രാവിലെ 10:00 am മുതൽ 2 pm വരെ പാമ്പാടി ലയൺസ് ക്ലബ്ബിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. റവ : സി.പി മാത്യു ദൈവസഭ ഓവർസീർ പ്രാർത്ഥിച്ചു ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ഷിജോ പോൾ കോട്ടയം മുഖ്യസന്ദേശം നൽകുന്നു.
പ്രസ്തുത മീറ്റിങ്ങിലേക്ക് കർത്തൃദാസന്മാർ, കർത്തൃദാസിന്മാർ, കൗൺസിൽ അംഗങ്ങൾ, സഭ വിശ്വാസികൾ, ദൈവസഭ യുവജനങ്ങൾ, ഡിപ്പാർട്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്നു. ന്യൂ ലൈഫ് മെലഡീസ് ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകുന്ന ഈ മീറ്റിംഗിന് ഇവഞ്ചിലിസം ഡയറക്ടർ പാസ്റ്റർ കുക്കു മാത്യു, NLYF (യുത്ത് ഡയറക്ടർ) പാസ്റ്റർ ജേക്കബ് ജോൺ, NLSS (സൺഡേ സ്കൂൾ ഡയറക്ടർ) പാസ്റ്റർ ജോസഫ് പീറ്റർ എന്നിവർ നേതൃത്വം നൽകുന്നു.
ALSO READ:35 വർഷത്തെ അനുഭവ സമ്പത്തുമായി ആത്മ വിശ്വാസത്തോടെ പാസ്റ്റർ കെ.എസ്. സിബിച്ചൻ https://www.snehavachanam.com/2024/08/cgoelection35.html







0 Comments