BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

35 വർഷത്തെ അനുഭവ സമ്പത്തുമായി ആത്മ വിശ്വാസത്തോടെ പാസ്റ്റർ കെ.എസ്. സിബിച്ചൻ


മൂന്ന് പതിറ്റാണ്ടിലേറെ ദൈവസഭയുടെ ശുശ്രൂഷകനായി ദൈവസഭയുടെ  ഓരോസ്പന്ദനങ്ങളും തിരിച്ചറിയുവാനും പ്രായത്തിന്റെയും പക്വതയുടെയും അനുഭവസമ്പത്തിന്റെയും വെളിച്ചത്തില്‍  എന്തെല്ലാം മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഇന്ന് വളര്‍ന്ന് വരുന്ന യുവജനങ്ങള്‍ക്ക് മാതൃകാപരവും പിതൃതുല്യനായി നിന്ന് അവരുടെ കരം പിടിച്ച് നയിക്കുവാനും സഹശുശ്രൂഷകര്‍ക്ക് ഒപ്പം ഇരുന്ന് പ്രശ്‌നങ്ങളുടെ നടുവില്‍ സൗമ്യതയോടെ പക്വമായ തീരുമാനങ്ങള്‍ എടുക്കുവാനും പറയുന്ന കാര്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്ന  നിശ്ചയദാര്‍ഢ്യവും നിലപാടും ദൈവസഭയെ സുശക്തമായ ഭരണസംവിധാനങ്ങളിലൂടെ നയിക്കേണ്ടതിന് ദൈവസഭയുടെ നേതൃസ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെടുവാന്‍ പിന്തുണതേടുന്ന പാസ്റ്റര്‍ കെ. എസ്. സിബിച്ചന്‍ ദൈവസഭയെക്കുറിച്ചും സഹശുശ്രൂഷകരെക്കുറിച്ചുമുള്ള തന്റെ ദര്‍ശനവും പദ്ധതികളും ദൈവസഭയോടും സഹശുശ്രൂഷകരോടും പങ്കുവയ്ക്കുന്നു.


ദൈവസഭ കേരള റീജിയനില്‍  ഒരു ഓവര്‍സിയര്‍ തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയിരിക്കുകയാണ്. ഇത്തവണ ഞാനും ആ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.

 നിങ്ങളില്‍ ഒരുവനായി കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി  ദൈവസഭയുടെ ശുശ്രൂഷാരംഗത്ത് ഞാനുണ്ട്. കഴിഞ്ഞ 35 വര്‍ഷം കൊണ്ട്  എന്റെ ശുശ്രൂഷാരംഗത്ത്  ദൈവകൃപയാല്‍ ഞാന്‍ നേടിയ  ചില നേട്ടങ്ങള്‍ ഉണ്ട്. ദൈവസഭയുടെ ഔദ്യോഗിക രംഗത്ത് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ എന്ന നിലയില്‍  പ്രവര്‍ത്തിച്ച കാലഘട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു സഭാ ശുശ്രൂഷകന്‍,സെന്റര്‍ പാസ്റ്റര്‍ എന്ന നിലകളിലുള്ള ശുശ്രൂഷകളിലാണ് കൂടുതലും നേട്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ എന്ന പദവിയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണ്. എന്നെക്കുറിച്ചും എന്റെ ശുശ്രൂഷയെ കുറിച്ചും ഇതു വായിക്കുന്നവര്‍ക്ക് ബോധ്യം വരുവാന്‍ അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.

ഞാന്‍ ഓവര്‍സിയര്‍ ആയാല്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികളെക്കുറിച്ച് പറയുന്നതിനു മുന്‌പേ  എന്റെ ശുശ്രൂഷയില്‍ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് നിങ്ങളോട് സംവദിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ചവര്‍ക്കാണ് ഭാവി പദ്ധതികളെക്കുറിച്ച് പറയാന്‍ കൂടുതല്‍ ആര്‍ജ്ജവം എന്ന തിരിച്ചറിവുള്ളതിനാലാണ് അവയില്‍ ചിലത് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നത്.

എന്റെ ശുശ്രൂഷാ നാള്‍വഴികള്‍

1. ലോക്കല്‍ പാസ്റ്റര്‍

2. സെന്റര്‍ പാസ്റ്റര്‍ 

3. മ്യൂസിക് ഡയറക്ടര്‍ 

4. ഫീല്‍ഡ് സെക്രട്ടറി

5. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ 

6. കൗണ്‍സില്‍ അംഗം

പ്രധാന നേട്ടങ്ങള്‍

1. എന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇടപെടലുകള്‍ കൊണ്ടും നിരവധി സഭകള്‍ ദൈവസഭയുടെ ഭാഗമായിട്ടുണ്ട്. കയറംകോട്, ചൂര മുടി, തോപ്രാംകുടി, പാത്താമുറ്റം, മങ്ങാട്, പുതുശ്ശേരി, തുമ്പമണ്‍, മാങ്കൂട്ടം, ഇടമണ്‍ കോതാനി, മഞ്ഞക്കാല, പെരുന്തുരുത്തി, ചിങ്ങവനം ടൗണ്‍, കോട്ടയം ചാലുകുന്ന് എന്നീ സഭകളെല്ലാം ഇതില്‍പ്പെടുന്നു. ഇതില്‍ എന്നോടൊപ്പം സഹകരിച്ച ദൈവദാസന്മാരെ സ്മരിക്കുന്നു.

2. ആലയ നിര്‍മ്മാണം:- കയറങ്കോട്,വേങ്ങൂര്‍ 

  എന്നിവിടങ്ങളില്‍.

3. പാര്‍സനേജ്:- വേങ്ങൂര്‍ കിഴക്കന്‍ ഓതറ, 

  ചാത്തങ്കരി എന്നിവിടങ്ങളില്‍ പാര്‍സനേജുകള്‍ 

പണിതു. 

4. സെമിത്തേരി:-  കയറങ്കോട്, അടൂര്‍ എന്നിവിട ങ്ങളില്‍. 

5. മ്യൂസിക് ഡയറക്ടര്‍:- ദൈവസഭയില്‍ ആദ്യമായി   25  അംഗ ക്വയര്‍ രൂപീകരിച്ചു.

6. സ്റ്റേറ്റ് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍:- നേഴ്‌സറി മു6. സ്റ്റേറ്റ് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍:- നേഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ അക്കാഡമിക് നിലവാരത്തിലേക്ക് ഉയര്‍ത്തി.

7. വിബിഎസ്:- കേരള പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഇടയില്‍ ആദ്യമായി കേരള റീജിയനില്‍  3,000 കുട്ടികളെ ഉള്‍പ്പെടുത്തി ഒരു സ്റ്റേറ്റ് ലെവല്‍ വിബിഎസ് പ്രോഗ്രാമിനു തുടക്കം കുറിച്ചു.

8. ഫീല്‍ഡ് സെക്രട്ടറി:- പുഞ്ചവയല്‍ 504, തോപ്രാംകുടി,പാത്താമുട്ടം എന്നീ സഭകള്‍ പ്രസ്ഥാനത്തോട് ചേര്‍ന്നു.

9. സെന്റര്‍ പാസ്റ്റര്‍:- റാന്നി നോര്‍ത്ത് സെന്റര്‍, അടൂര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ മെഗാ കണ്‍വെന്‍ഷനുകള്‍ നടത്തി. അതിലൂടെ നിരവധി ആത്മാക്കളും സഭകളും ദൈവ സഭയുടെ ഭാഗമായി മാറി. കൂടാതെ പ്രാദേശിക സഭാ ശുശ്രൂഷകനായിരിക്കെ നിരവധി ക്രൂസൈഡുകളും സുവിശേഷ യോഗങ്ങളും  സംഘടിപ്പിച്ചിട്ടുണ്ട്.

10. വിദേശയാത്ര:- ശുശ്രൂഷയുമായി ബന്ധപ്പെട്ട നടത്തിയ വിദേശ യാത്രകളിലൂടെ ദൈവം തന്ന നന്മകള്‍ ദൈവസഭയുടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  ചിലവഴിച്ചിട്ടുണ്ട്. ഇങ്ങനെ ഈ 35 വര്‍ഷത്തെ ശുശ്രൂഷ കാല ഘട്ടങ്ങളിലൂടെ ദൈവസഭയെ സ്‌നേഹിക്കുകയും സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന പ്രവര്‍ത്തനങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എന്റെ ശുശ്രൂഷയില്‍ ഭൂരിഭാഗം നാളുകളും സഭ പാഴ്‌സണേജുകളിലും വാടക വീടുകളിലും പാര്‍ത്തുകൊണ്ടാണ് ശുശ്രൂഷ നിര്‍വഹിച്ചിട്ടുള്ളത്.ഈ അനുഭവ പരിചയത്തില്‍ നിന്നാണ് ദൈവസഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞാന്‍ നിങ്ങളോട് വോട്ട് തേടുന്നത്.ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം കൃപ ചെയ്തു.ആയതിനാല്‍ ഞാന്‍ ലക്ഷ്യം വെക്കുന്ന ഭാവി പദ്ധതികളും ദൈവകൃപയാല്‍ നടത്തിയെടുക്കാന്‍ സാധിക്കും എന്ന് ഞാന്‍ ഉറപ്പുതരുന്നു.

പാസ്റ്റര്‍ കെ.എസ്. സിബിച്ചന്‍

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി ചെമ്പുതുരുത്തി കൊച്ചുപറമ്പില്‍ വീട്ടില്‍ കെ. ശാമുവേലിന്റേയും, മറിയാമ്മയുടെയും ഏഴാമത്തെ മകനായി ജനിച്ചു. ദൈവഭക്തനായ ഒരു പിതാവിന്റെ മകനായിരുന്നതിനാല്‍ പെന്തക്കോസ്ത് പൈതൃകത്തില്‍ വളര്‍ന്നു. തനിക്ക് 11 വയസ്സുള്ളപ്പോള്‍ രക്ഷിക്കപ്പെടുകയും പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിക്കുകയും പന്ത്രണ്ടാമത്തെ വയസ്സില്‍ സ്‌നാനപ്പെടുകയും ചെയ്തു. ആയതിനാല്‍ ദൈവിക വേലയ്ക്കുവേണ്ടി ചെറിയ പ്രായത്തില്‍ തന്നെ സമര്‍പ്പിച്ചു. വിദ്യാഭ്യാസാനന്തരം പതിനെട്ടാമത്തെ വയസ്സില്‍ ഫെയ്ത്ത്ബൈബിള്‍ കോളേജില്‍ പഠനാനന്തരം ദൈവസഭ ഓവര്‍സിയര്‍ റവ. വൈ. ജോസഫ് സാറിന്റെ ആശിര്‍വാദത്തോടെ തന്റെ പതിനെട്ടാമത്തെ

വയസ്സില്‍ പ്രേഷിത പ്രവര്‍ത്തനമാരംഭിച്ചു. പാലക്കാട് ജില്ലയില്‍ കയറംകോടില്‍ പാസ്റ്റര്‍. പി. വി. ജോര്‍ജിന്റെയും തന്റെയും പ്രവര്‍ത്തനത്തില്‍ ആരംഭിച്ച സഭയില്‍ സഭാ പാസ്റ്റര്‍ ആയി തുടര്‍ന്ന് ഇഞ്ചിക്കുന്ന്, വേങ്ങൂര്‍ ,ചാത്തങ്കരി, കണിച്ചുകുളം, കീഴൂര്‍, മൈലാടിക്കര, ഈസ്റ്റ് ഓതറ,പുളിക്കല്‍ കവല, ചേത്തക്കല്‍, അടൂര്‍, കുമരകം, പള്ളം എന്നീ സഭകളിലും, കാഞ്ഞിരപ്പള്ളി സെന്ററിന്റെ ഇന്‍ചാര്‍ജിലും റാന്നി നോര്‍ത്ത്, അടൂര്‍, കുമരകം എന്നി സെന്ററുകളിലും ചുമതലകള്‍ വഹിച്ചിടുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി കര്‍ത്തൃവേലയില്‍ ആയിരുന്ന ദൈവദാസന്‍ ഇപ്പോള്‍ കോട്ടയം സഭയുടെയും സെന്ററിന്റേയും ശുശ്രൂഷകള്‍ ചെയ്തുവരുന്നു.പാലക്കാട്, എഴക്കാട് പാറക്കല്‍ വീട്ടില്‍ പി.വി. ലുക്കോസിന്റെയും, മറിയാമ്മയുടെയും മകള്‍ ജെസമ്മ (സാലി) യാണ് ഭാര്യ.  സോനു വര്‍ഗീസ്  (ന്യൂസ്ലന്റ്), അബി സാംലി സിബി (അയര്‍ലന്‍ഡ്),  അബിനവ് സാം സിബി (ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി) എന്നിവരാണ് മക്കള്‍. 









Post a Comment

0 Comments