BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മലയാളി പെന്തെക്കോസ്ത് ആത്മീയ സമ്മേളനം: ഇന്ന് തുടക്കം

നിബു വെള്ളവന്താനം(നാഷണല്‍ പബ്‌ളിസിറ്റി 
                            കോര്‍ഡിനേറ്റര്‍)


ഹൂസ്റ്റന്‍ : നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന്ഇന്ന് തുടക്കം.  നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആയിരങ്ങള്‍ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റണ്‍ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതല്‍ ഏഴ് വരെ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ വെച്ചാണ് ദേശീയ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത പിതാക്കന്മാര്‍, ത്യാഗ മനോഭാവത്തോടെ നട്ടു വളര്‍ത്തിയ ഈ കൂട്ടായ്മ ഏകദേശം നാല് പതിറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും കോണ്‍ഫ്രന്‍സുകളില്‍ എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്. 
അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തില്‍ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ അറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമാണ് വിശ്വാസ സഹോദരങ്ങള്‍ക്ക് ലഭ്യമാകുന്നത്. ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കര്‍ത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലര്‍ത്തി സമുഹത്തിനും സഭകള്‍ക്കും മാതൃക കാണിക്കുവാന്‍, പ്രതിവര്‍ഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ നിന്നും കോണ്‍ഫ്രന്‍സുകളില്‍ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും, 

ആദ്യമസഭ അനുഭവിച്ച പെന്തക്കോസ്ത്  അനുഭവത്തെ ദര്‍ശിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും, ബദ്ധങ്ങള്‍ പുതുക്കുവാനുമുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപെടുത്തുവാന്‍ ദൈവമക്കള്‍ തയ്യാറായിക്കഴിഞ്ഞു.  
'മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിന്‍'' (ലൂക്കോസ് 3:8) എന്നതാണ് കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനവുമുള്ള പാസ്റ്റര്‍ വ്‌ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹില്‍, ആന്‍ഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസ്സന്‍, പാസ്റ്റര്‍ ജസ്റ്റിന്‍ ശാമുവല്‍, ഡോ. ഏഞ്ചല്‍ എല്‍സാ വര്‍ഗ്ഗീസ് - യു കെ എന്നിവരാണ് മുഖ്യ പ്രസംഗകര്‍. പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (നാഷണല്‍ കണ്‍വീനര്‍), രാജു പൊന്നോലില്‍ (നാഷണല്‍ സെക്രട്ടറി), ബിജു തോമസ് (നാഷണല്‍ ട്രഷറാര്‍), റോബിന്‍ രാജു (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), ആന്‍സി സന്തോഷ് (ലേഡീസ് കോ-ഓര്‍ഡിറ്റേര്‍) എന്നിവരാണ് മുഖ്യ സംഘാടകര്‍.
ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കള്‍ക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ, ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവില്‍ ആരാധിക്കുവാന്‍ സാധിക്കുന്ന ഗാനങ്ങളാണ് അനുഗ്രഹീത ഗായകന്‍ കെ.ബി ഇമ്മാനുവേലിന്റെ നേത്യത്വത്തിലുള്ള നാഷണല്‍ ഗായകസംഗം എല്ലാ സെക്ഷനുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എബിന്‍ അലക്‌സ്, ഐപ്പ് ഐസക്ക്, സാബി കോശി, എബി എബ്രഹാം എന്നിവരുടെ ചുമതലയിലാണ് വര്‍ഷിപ്പ് ടീമിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നത്.

വ്യത്യസ്തമായ പ്രോഗ്രാമുകള്‍, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതി നായി ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുവാനായി റ്റിജു തോമസ്, പാസ്റ്റര്‍ സണ്ണി താഴംപള്ളം, സജിമോന്‍ ജോര്‍ജ്, ജോര്‍ജ് നൈനാന്‍, ജോഷിന്‍ ഡാനിയേല്‍, ജോബിന്‍ ജോണ്‍സന്‍, തോമസ് വര്‍ഗീസ്, ജോസഫ് കുര്യന്‍, ടോം കുര്യന്‍, പാസ്റ്റര്‍ പി. വി മാമ്മന്‍, പി.കെ തോമസ്, ബിജു നൈനാന്‍, എന്നിവരുടെ നേത്യത്വത്തില്‍ നാഷണല്‍ - ലോക്കല്‍ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 
ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാ സമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. അമേരിക്ക യിലും കാനഡയിലുമുള്ള സഭകളില്‍ നിന്നായി നിരവധി ദൈവമക്കള്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. സ്ത്രീകള്‍, യുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക മീറ്റിംഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഹൂസ്റ്റണ്‍ കഅഒ, ഹൂസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സുരക്ഷിതമായി കോണ്‍ഫ്രന്‍സ് സെന്ററില്‍ എത്തിച്ചേരുവാന്‍ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാര്‍ മാര്‍ഗ്ഗമായി എത്തിച്ചേരുന്നവര്‍ക്കും കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗജന്യ


പാര്‍ക്കിംഗ് ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്. 
ജോസഫ് കുര്യന്‍ (ഹ്യൂസ്റ്റണ്‍), റ്റോം കുര്യന്‍ (ഹ്യൂസ്റ്റണ്‍), പാസ്റ്റര്‍ ജെയിംസ് എബ്രഹാം (ഓസ്റ്റിന്‍), പാസ്റ്റര്‍ റോയി ചെറിയാന്‍ (അരിസോണ), പാസ്റ്റര്‍ മനു ഫിലിപ്പ് (സൗത്ത് ഫ്‌ലോറിഡ), പാസ്റ്റര്‍ പി വി മാമ്മന്‍ (മിഷിഗണ്‍), പാസ്റ്റര്‍ ജോര്‍ജ് ചെറിയാന്‍ (നോര്‍ത്ത് കരോളിന), പാസ്റ്റര്‍ ബാബു ജോണ്‍ (ന്യൂ മെക്‌സിക്കോ), പാസ്റ്റര്‍ ജോയി വര്‍ഗ്ഗീസ് (ഒഹായോ), പാസ്റ്റര്‍ സിബി തോമസ് (ടെന്നസി) , പാസ്റ്റര്‍ മാത്യു ശാമുവല്‍ (ഡാളസ്), പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്‍ (ന്യൂയോര്‍ക്ക്), പാസ്റ്റര്‍ എബിന്‍ അലക്‌സ് (കാനഡ), ജോണ്‍സണ്‍ ജോര്‍ജ് (ന്യൂയോര്‍ക്ക്),  പ്രസാദ് ജോര്‍ജ് (കണക്ടിക്കട്ട്), ഐപ്പ് ഐസക് (ന്യൂജേഴ്‌സി) , യോഹന്നാന്‍ ജോര്‍ജ് (കാലിഫോര്‍ണിയ), സജി ഫിലിപ്പ് (ഇല്ലിനോയ്‌സ്),  കുര്യന്‍ സക്കറിയാ (ഒക്കലഹോമ), സിജു ഏബ്രഹാം (വെര്‍ജീനിയ), റ്റിജോ തോമസ് (കാനഡ), സാം ഏബ്രഹാം (കാനഡ), സാം വര്‍ഗ്ഗീസ് (ജോര്‍ജിയ), റോബിന്‍ ജോണ്‍ (മസാച്ചുസെറ്റ്‌സ്), സാബി കോശി (ന്യൂയോര്‍ക്ക്), ഡാവിന്‍ ദാനിയല്‍ (പെന്‍സില്‍വാനിയ), ബിജോ തോമസ് (മേരിലാന്‍ഡ്) എന്നിവരാണ് നാഷണല്‍ പ്രതിനിധികള്‍ .
കുര്യന്‍ സക്കറിയ (നാഷണല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍), നിബു വെള്ളവന്താനം (നാഷണല്‍ പബ്‌ളിസിറ്റി കോ-ഓര്‍ഡിനേറ്റര്‍), ഫിന്നി രാജു ഹ്യൂസ്റ്റണ്‍ (നാഷണല്‍ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍), ജോയി തുമ്പമണ്‍ (ലോക്കല്‍ പബ്‌ളിസിറ്റി കോ  ഓര്‍ഡിനേറ്റര്‍) , സ്റ്റീഫന്‍ സാമുവല്‍  
( ലോക്കല്‍ മീഡിയാ കോ - ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മീഡിയ ഭാരവാഹികള്‍.
സമ്മേളനം അനുഗ്രഹമായിതീരുവാനും വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍, രാജു പൊന്നോലില്‍, ബിജു തോമസ്, റോബിന്‍ രാജു, ആന്‍സി സന്തോഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു




Post a Comment

0 Comments