BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐക്യദാർഢ്യ പ്രാർത്ഥന നടത്തി



യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പീഢനം അനുഭവിക്കുന്ന മണിപ്പൂർ ജനതക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. പെരുമ്പാവൂർ മുനിസിപ്പൽ മൈതാനത്തിനു മുമ്പിൽ കൂടിയ യോഗത്തിൽ UCF പ്രസിഡന്റ് പാസ്റ്റർ നിബു ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ IBT ഡയറക്ടർ Evg സി ജോജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ PD ദാസ് , Evg ലൈജു, അഡ്വ. K.M. പാലോ സ് എന്നിവർ സംസാരിച്ചു. UCF സെക്രട്ടറി പാസ്റ്റർ സജിമോൻ സി.ഡി നന്ദിപ്രകാശിപ്പിച്ചു. UCF ന്റെ ഉന്നത നേതാക്കൾ പങ്കെടുത്തു. പാസ്റ്റർ മാത്യു കോരത് പ്രാർത്ഥനക്ക് നേതൃത്വം നൽകി.



Post a Comment

0 Comments