BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ

 

(വാർത്ത:- അനീഷ് പാമ്പാടി)

കോട്ടയം :- മണിപ്പൂരിലും മറ്റ് സംസ്ഥാനങ്ങളിലും  വർദ്ധിച്ചു വരുന്ന ക്രൈസ്തവ  പീഡനങ്ങൾക്കെതിരെ പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ)കോട്ടയം ജില്ലായുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ കൂട്ടായ്മ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്നു.ജില്ല ജനറൽ സെക്രട്ടറിപാസ്റ്റർ റ്റി.വി തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട്  പാസ്റ്റർ ഏബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു.പി സി ഐ സംസ്ഥാന ട്രഷറർ പാസ്റ്റർ രാജീവ്‌ ജോൺ പുഴനാട് നയവിശദീകരണം നടത്തി. 

സംസ്ഥാന പ്രയർ കൺവീനർ പാസ്റ്റർ ബിനോയി ചാക്കോ , പി ഡബ്ലു സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൽസമ്മ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ജില്ല വൈസ് പ്രസിഡന്റ് കെ എം മാത്യു സ്വാഗതവും, ജില്ലാ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ബിജു ഉള്ളാട്ടിൽ നന്ദിയും പറഞ്ഞു.പ്രാത്ഥനകൾക്ക് പാസ്റ്റമ്മാരായ കെ എൻ കുഞ്ഞുമോൻ, കെ എസ് ജോയി തുടങ്ങിയവർ നേത്യത്വം നൽകി.ജില്ലാ,യൂണിറ്റ് ഭാരവാഹികൾ പ്രതിക്ഷേധ കൂട്ടായ്മയിൽ സംബന്ധിച്ചു.



Post a Comment

0 Comments