BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റര്‍ ജോസഫ് ചാക്കോ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു

 


ഡാളസ് : പത്മോസ് ഇന്‍ഡ്യാ മിനിസ്ട്രീസ് പ്രസിഡന്റ്, ചങ്ങനാശ്ശേരി തേലപുറത്ത് സിയോന്‍ ബംഗ്ലാവില്‍ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ ജോസഫ് ചാക്കോ (അനിയച്ചായന്‍ 89 വയസ്) ജൂണ്‍ 16 വെള്ളിയാഴ്ച്ച വെളുപ്പിന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സീനിയര്‍ ബ്രാഞ്ച് മാനേജറായി ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ന്യൂ ഇന്‍ഡ്യാ ദൈവ സഭയുടെ പ്രാരംഭ കാല പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം,  സഭയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. തുടര്‍ന്ന് തെക്കന്‍ മേഖല കേന്ദ്രമാക്കി തിരുവനന്തപുരം ആസ്ഥാനമായി ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് എന്ന സുവിശേഷ സംഘടന സ്ഥാപിച്ചു.

ഭാര്യ : കോട്ടയം മാമുണ്ടയില്‍ പരേതയായ ലീലാമ്മ ജോസഫ്. മക്കള്‍: റവ. ഷിബു ജോസഫ് (ഡാളസ്  പത്മോസ് മിനിസ്ട്രീസ്), പാസ്റ്റര്‍ സാബു ജോസഫ് (ഡാളസ്  കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ശുശ്രൂഷകന്‍), സുനി ബെഞ്ചമിന്‍ ( അബുദാബി), മിനി റോയി (അബുദാബി), ഷൈനി ജഗന്‍ (കോട്ടയം). മരുമക്കള്‍  എമിലി ജോസഫ്, ലിസി ജോസഫ്, ബെഞ്ചമിന്‍ സാമുവേല്‍, അലക്‌സാണ്ടര്‍ റോയി, ജഗന്‍ തോമസ്. കൊച്ചുമക്കള്‍  സ്റ്റെഫി, ഷോണ്‍, ജോനഥന്‍, ജെരമ്യ, അന്ന, സാമുവേല്‍, കാരള്‍, ഷാലേം, റേച്ചല്‍, അബിയ, റിച്ചര്‍ഡ്.

സംസ്‌കാര ശുശ്രൂഷകള്‍  : ജൂണ്‍ 22 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരി സി എസ് ഐ  യൂത്ത് സെന്ററില്‍ ആരംഭിക്കുകയും, അനന്തരം ഉച്ചയ്ക്ക് 12:30 മണിക്ക് ചങ്ങനാശ്ശേരി ചീരന്‍ ചിറ അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ സംസ്‌കരിക്കും.



Post a Comment

0 Comments