BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സൺഡേസ്കൂൾ നാഷണൽ ക്യാംപ് 2023

 


തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് 2023 ഏപ്രിൽ 10 തിങ്കൾ മുതൽ 12 ബുധൻ വരെ മാവേലിക്കര ഐ.ഇ.എം.ക്യാംപ് സെൻ്ററിൽ വച്ചു നടക്കും. റവ.ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ.തോമസ്, റവ.സാമുവൽ പി.രാജൻ, റവ.സുനിൽ സഖറിയ, അഡ്വ.ജസ്റ്റിൻ

പള്ളിവാതുക്കൽ, ഡോ.പീറ്റർ ജോയി, സുവി.കെ.സി.ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ രഞ്ചിത്ത് ഫിന്നി തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. 'യേശുവിൻ കൂടെ' എന്നതാണ് ക്യാംപ് തീം. ജൂനിയേഴ്സിൻ്റെ സെഷനുകൾക്ക് എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകും. ഇവാ. ബിബിൻ ഭക്തവത്സലൻ, ഇവാ. യബ്ബേസ് ജോയി, ഇവാ.സ്റ്റാൻലി മാത്യു എന്നിവർ ഗാനശുശ്രൂഷ നയിക്കും.
കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രത്യേക ക്ലാസുകൾ, അധ്യാപകർക്കായി നൂതന പരിശീലന ശില്പശാലകൾ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ
ക്യാംപിൽ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
9400940878, 9847665044, 9447985313.





Post a Comment

0 Comments