BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു, അപകടം മധ്യപ്രദേശിൽ


തൃശൂരിലെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു, അപകടം മധ്യപ്രദേശിൽ; അധ്യാപകനും വിദ്യാർഥികൾക്കും പരിക്ക്

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ   റായ്പുരയിലെ കട്നിയിൽ

 അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതർക്ക് വിവരം ലഭിച്ചു. ഒരു അധ്യാപകനും 3 വിദ്യാർഥികൾക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ ലഭിച്ചിട്ടുള്ള പ്രഥമിക വിവരം.  വിദ്യാർത്ഥികൾ  സഞ്ചരിച്ചിരുന്ന ഒരു  ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments