BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും തീയേറ്ററുകളില്‍ മികച്ച പ്രതികരണം

 ‘ദി ചോസണ്‍’ മൂന്നാം സീസണും തീയേറ്ററുകളില്‍ മികച്ച പ്രതികരണം


വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ 87.5 ലക്ഷം ഡോളറാണ് ആദ്യ ആഴ്ചയില്‍ തന്നെ തീയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത്.  വാര്‍ണര്‍ ബ്രോസ്, യൂണിവേഴ്സല്‍ പിക്ച്ചേഴ്സ്’, സോണി പിക്ചര്‍ എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ വന്‍കിട നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച സിനിമകളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നതാണ് ചോസണിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന ബൈബിള്‍ വാക്യമാണ് സീസണ്‍ 3-ന്റെ മുഖ്യ പ്രമേയം.

Post a Comment

0 Comments