BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കേരള പത്രപ്രവർത്തക അസ്സോസിയേഷൻ പുനലൂർ മേഖലാ സമ്മേളനവും, തെരഞ്ഞെടുപ്പും വൻ പങ്കാളിതത്തോടെ പൂർത്തിയാക്കി

 കേരള പത്രപ്രവർത്തക അസ്സോസിയേഷൻ പുനലൂർ മേഖലാ സമ്മേളനവും, തെരഞ്ഞെടുപ്പും വൻ പങ്കാളിതത്തോടെ പൂർത്തിയാക്കി 



കൊല്ലം : പുനലൂർ ടി.ബി യിൽ നടന്ന  മേഖലാ  സമ്മേളനം അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്'ജി.ശങ്കർ ഉദ്ഘാടനം ചെയ്തു. അനിൽ പന്തപ്ലാവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി.  ,സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.ഉണ്ണികൃഷ്ണൻ ,ജില്ലാ സെക്രട്ടറി മോഹനൻ പൂവറ്റൂർ ,ജില്ലാ വൈസ് പ്രസിഡൻ്റ് ഷാനവാസ്, മനോജ് വന്മള,  എന്നിവർ പ്രസംഗിച്ചു.രാധാകൃഷ്ണൻ അനുശോചന  പ്രമേയവും റിയാദ് സംഘടനാ പ്രമേയവും അവതരിപ്പിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെചടങ്ങിൽ ആദരിച്ചു.പുതിയ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ  വിതരണം ചെയ്തു. പുനലൂർ മേഖലാ കമ്മിറ്റി ഭാരവാഹികളായി അനിൽ പന്തപ്ലാവ് - പ്രസിഡൻ്റ്, മനോജ് വന്മള - സെക്രട്ടറി, ജെ.ജയചന്ദ്രൻ ,റിയാദ്.എസ്.ഖാൻ - വൈസ് പ്രസിഡൻ്റുമാർ കുഞ്ഞുമോൻ കോട്ടവട്ടം, ഷാജി ദേവരാജ്  - ജോയിൻ്റ് സെക്രട്ടറിമാർ ,സജിത മണിയാർ - ട്രഷറർ, സുനിൽ മുദ്ര ഓഡിറ്റർ  എന്നിവരെയും തെരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയംഗങ്ങളായി വിസ്മയ ന്യൂസ് റിപ്പോർട്ടർ ഷിബു അനുഗ്രഹ , പുനലൂർ news ജോയി പാസ്റ്റൺ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.




Post a Comment

0 Comments