-------------------------------------------------------------------------------------------------
വാർത്ത: സുബിൻ കെ ബെന്നി
പള്ളം: കോട്ടയം സെന്റർ ഇവാഞ്ചലിസം, യൂത്ത് & സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് നടത്തപ്പെട്ട ലഹരി മോചന ബോധവൽക്കരണ സുവിശേഷീകരണ സ്വാതന്ത്ര്യ ദിന സന്ദേശയാത്രയ്ക്ക് അനുഗ്രഹീത സമാപനം. രാവിലെ 9 എ എം ന് ചിങ്ങവനത്തിൽ നിന്ന് പാസ്റ്റര് കെ എൽ ജോസ് പ്രാർത്ഥിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എസ് സിബിച്ചന്റെ അധ്യക്ഷതയിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി അനിൽ ഫ്ലാഗ് ഓഫ് ചെയ്തു യാത്രക്യാപ്റ്റൻ പാസ്റ്റർ ബിനു പി മാസസിന് കൈമാറി ആരംഭിച്ച യാത്ര, പരുത്തുംപാറ, കൊല്ലാട് നാൽക്കവല, പാക്കിൽ, കോട്ടയം കഞ്ഞിക്കുഴി, കൈതമറ്റം, മണർകാട്,ഇല്ലിവളവ് എന്നീ സ്ഥലങ്ങളിൽ യാത്ര ചെയ്ത് പുതുപ്പള്ളിയിൽ അവസാനിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എസ് സിബിച്ചൻ, പാസ്റ്റർ ജോസഫ് റ്റി സാം, പാസ്റ്റർ. ബിനു പി മോസസ്, പാസ്റ്റർ മാത്യു ശാമൂവേൽ, പാസ്റ്റർ റെയിസൺ വി ജോർജ്, പാസ്റ്റർ.വർഗീസ് തോമസ്, പാസ്റ്റർ ഷാജൻ കെ ജോസഫ്, പാസ്റ്റർ കെ എൽ ജോസ്, സംസ്ഥാന യൂത്ത് സെക്രട്ടറി ബ്രദർ ഷിനു തങ്കച്ചൻ എന്നിവർ സ്വാതന്ത്ര്യ സന്ദേശം നൽകി. പാസ്റ്റർ.കെ പി ബെന്നി (സ്റ്റേറ്റ് പ്രയർ സെൽ ഡയറക്ടർ) ബ്രദർ കെ സി എബ്രഹാം (ഇന്ത്യൻ റിട്ടേർഡ് മീലിറ്ററി ഓഫീസർ പള്ളം) എന്നിവരുടെ പ്രാർത്ഥനയും സാന്നിധ്യവും അനുഗ്രഹമായിരുന്നു.
കോട്ടയം സെന്റർ എൽ. എ പ്രസിഡന്റ് സിസ്റ്റർ.സാലി സിബിച്ചന്റെ നേതൃത്വത്തിൽ സഹോദരിമാർ ഓരോ ജംഗ്ഷനിലും ബൈബിൾ ലഘുലേഖകൾ വിതരണം ചെയ്തു. ബ്രദർ റ്റി ജെ രാജു, ഷിബിൻ കെ ബെന്നിയും അടങ്ങുന്ന ടീം താള മേളങ്ങളോടുകൂടെ സംഗീത സാന്ദ്രമാക്കി. ബ്രദർ. സലീം കെ എം, ബ്രദർ ഷാമോൻ കെ ഷാജൻ,സിസ്റ്റർ മോനിറ്റാ സൂസൻ എബ്രഹാം, സിസ്റ്റർ നീന സുബിൻ,സിസ്റ്റർ. അഖിയമോൾ ബിനു എന്നിവർ പ്രോഗ്രാമുകളുടെ ട്രെയിനേഴ്സ് ആയിരുന്നു.
ഫ്ലാഷ് മോബ്. ലഘുലേഖ വിതരണം, ബൈബിൾ സ്കിറ്റ്,വിവിധ ബൈബിൾ കലാപരിപാടികൾ യാത്രയിലൂടനീളം നടത്തപ്പെട്ടു. പരുത്തുംപാറയിൽ നടന്ന NCC കേഡറ്റുകളുടെ സല്യൂട്ടേഷൻ ഈ യാത്രയിലെ വേറിട്ട ഒരു അനുഭവമായിരുന്നു. ബ്രദർ. അബിനോവ് സാം സിബി (യാത്ര വൈസ് ക്യാപ്റ്റൻ) ബ്രദർ മഹേഷ് ബാബു പള്ളം , ബ്രദർ. ബിനോയി പി പോൾ മുട്ടമ്പലം ( സെന്റർ ഇവാഞ്ചലിസം കോ-ഓർഡിനേറ്റേഴ്സ്). ബ്രദർ മോനിഷ് സി എബ്രഹാം, (വൈ.പി.ഇ ഓർഗനൈസർ), ബ്രദർ ഷിജിൻ ജോർജ് (SSസൂഫ്രണ്ട്) ബ്രദർ സുബിൻ കെ ബെന്നി (സെന്റർ മീഡിയ ഡിപ്പാർട്ട്മെന്റ്) എന്നിവർ നേതൃത്വം നൽകി.വളരെ ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ട പ്രോഗ്രാം ആത്മാക്കളുടെ രക്ഷക്ക് കാരണമായി.
--------------------------------------------------------------------------------



.jpg)




0 Comments