പ്രളയം
പുഴ ദുഃഖിതയായിരുന്നു...
തൻ്റെ മൃദുമേനിയെ പാലങ്ങളും
ബണ്ടുകളും ക്ഷതമേൽപ്പിച്ചു.
തൻ്റെ സുഗമ യാത്രകൾക്ക്
ഡാമുകളും തടയണകളും
സദാചാര വിലക്കേർപ്പെടുത്തി
കിന്നാരം പറഞ്ഞിരുന്ന ചെറു-
മീനുകളെ ഫാക്ടറികളിലെ
വിഷജലം കൊന്നൊടുക്കി
സഖികളായ തീരവൃക്ഷങ്ങളെ
വേരോടെ മുറിച്ചുനീക്കി
മരങ്ങളിലെ കിളിനാദവും
കാറ്റിൻ്റെ തലോടലും നിലച്ചു
അങ്ങനെ അന്നൊരുദിനം
അവളുടെ മൗനദുഃഖങ്ങൾ
നിലവിളിയായി കണ്ണീരായി
എല്ലാ അതിരുകളും ലംഘിച്ച്
കരയാകെ കവിഞ്ഞൊഴുകി.
------------------------------------------------------------------
%20copy.jpg)





0 Comments