കൊച്ചുമോൾ അനീഷ് പബ്ലിസിറ്റി കൺവീനർ
പാമ്പാടി :- നാം സമൂഹത്തിന്റെ വേദന തിരിച്ചറിഞ്ഞ് മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പുന്നവരായി തീരണമെന്ന് ഐപിസി പാമ്പാടി സെന്റർ സഹോദരി സമാജത്തിന്റെ പുതിയ ഭരണ സമതിയുടെ പ്രവർത്തന ഉത്ഘാടനത്തിൽ ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ അഭിപ്രായപ്പെട്ടു. പാമ്പാടി എബനേസർ സഭയിൽ വച്ച് നടന്ന മീറ്റിങ്ങിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മർക്കോസിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ ജെ കുര്യാക്കോസ് (യൂ എസ് എ) മുഖ്യ പ്രഭാഷണം നടത്തി. കെ എം മാത്യു പാമ്പാടി, കൊച്ചുമോൻ തോപ്പിൽ, പാസ്റ്റർ ചാക്കോ മാത്യു, പാസ്റ്റർ പി പി ഏലിയാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
സിസ്റ്റർ ഷീലാ സാം സങ്കീർത്തനം വായിക്കുകയും, സിസ്റ്റർ ബിന്ദു ഏലിയാസ് സ്വാഗതവും, സിസ്റ്റർ ബീന വർഗീസ് നന്ദിയും പറഞ്ഞു.
സഹോദരിമാരായ ബിന്ദു ഷാജി, സനൂ ചാക്കോ, നിഷ ബിനോയി, കൊച്ചുമോൾ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
---------------------------------------------------------------------------







0 Comments