BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐ.പി.സി. എൻആർഐ ഗ്ലോബൽ കോൺഫറൻസ്


പെൻസൽവാനിയ: ഫിലഡൽഫിയായിൽ ഐ.പി.സി. വിശ്വാസികളുടെ ആഗോള സംഗമമായ IPC NRI Global Conference 2026 ജൂലൈ 24 മുതൽ 26 വരെ നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ Four Points by Sheraton Hotel-ൽ നടക്കും. ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകന്മാരുടെ സമ്മേളനത്തോടെ കോൺഫറൻസ് ആരംഭിക്കും.  തുടർന്ന് റിവൈവൽ മീറ്റിംഗും വിവിധ ആത്മീയ ശുശ്രൂഷകളും നടക്കും. ശനിയാഴ്ച യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേകം സമ്മേളനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം, ജനറൽ സെക്രട്ടറി റവ. ഡോ. ബേബി വർഗീസ്, റവ. നൂറുദ്ദീൻ മുല്ല, റവ. ക്രിസ് ജാക്സൺ, റവ. സ്റ്റീവ് ജോൺ, അലക്സ് പീറ്റേഴ്സ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. പ്രസിദ്ധ ഗായകരായ മാർക്ക് ത്രിഭുവൻ, രമ്യ ജേക്കബ് എന്നിവരും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഞായറാഴ്ച  ആരാധനയോടും സമാപന സമ്മേളനത്തോടും കൂടി കോൺഫറൻസ് സമാപിക്കും.  സമ്മേളനത്തിന്റെ ഗ്ലോബൽ കൺവീനറായി ഡോ. ജോർജ് മാത്യു, ഗ്ലോബൽ സെക്രട്ടറിയായി ഡോ. അഡ്വ. തോമസ് കിടങ്ങാലി, ഗ്ലോബൽ ട്രഷററായി എബ്രഹാം ബേബി, യൂത്ത് കോർഡിനേറ്ററായി അലക്സ് ചാണ്ടി, ഗ്ലോബൽ ലേഡീസ് കോർഡിനേറ്ററായി ഷേർലി ചാക്കോ, മീഡിയ കോർഡിനേറ്ററായി ജോയി തുമ്പമൺ, പബ്ലിസിറ്റി കോർഡിനേറ്ററായി പാസ്റ്റർ മാത്തുക്കുട്ടി, സോഷ്യൽ മീഡിയ കോർഡിനേറ്ററായി റോയി അലക്സാണ്ടർ, പ്രാർത്ഥനാ കോർഡിനേറ്ററായി പാസ്റ്റർ ജോയി വർഗീസ് എന്നിവർ പ്രവർത്തിച്ചുവരുന്നു.

കോൺഫറൻസിനുശേഷം, ജൂലൈ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലാങ്കാസ്റ്ററിലെ അമീഷ് സമൂഹത്തിന്റെ ജീവിതശൈലിയും പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രത്യേക Amish Village Tour സംഘടിപ്പിച്ചിട്ടുണ്ട്. ടൂറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ആത്മീയ അനുഗ്രഹങ്ങൾക്കൊപ്പം മികച്ച താമസസൗകര്യങ്ങളും രുചികരമായ ഭക്ഷണ ക്രമീകരണങ്ങളും സമ്മേളനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ വർഗീസ് ജോൺ, പാസ്റ്റർ ജോൺ സാമുവൽ, ബ്രദർ വർഗീസ് പ്ലാമൂട്ടിൽ, ബ്രദർ ചെറിയാൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ലോക്കൽ കമ്മിറ്റി സമ്മേളന വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

--------------------------------------------------------------------------














Post a Comment

0 Comments