BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സിസ്റ്റര്‍ സിനി ജോയിക്ക് പിറന്നാള്‍ ആശംസകള്‍

 

 ഗില്‍ഗാല്‍  മിനിസ്ട്രി പ്രസിഡന്റും  ഗില്‍ഗാല്‍  ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ ശുശ്രൂഷകനും നേഹവചനം ന്യൂസ്‌പേപ്പറിന്റെ ചെയര്‍മാനുമായ റവ. ജോയി കുമളിയുടെ പത്‌നി സിനി ജോയിക്ക്  സ്‌നേഹവചനം ദിനപത്രത്തിന്റെയും ഗില്‍ഗാല്‍  ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ തൊടുപുഴയുടെയും പിറന്നാള്‍ ആശംസകള്‍.

  കഴിഞ്ഞ 29 വര്‍ഷകാലമായി  സുവിശേഷവേലയിലും        ആതുര സേവന രംഗത്തും സമൂഹത്തിലെ ആശരണരേയും നിരാലംബരയും ചേര്‍ത്ത് പിടിക്കുകയും അതിന്റെ ഭാഗമായി  സുവിശേഷ പ്രവര്‍ത്തനത്തിനോടൊപ്പം തന്നെ ആരോരുമില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ മാതാപിതാക്കളെ നോക്കുന്നതിനായി രണ്ടായിരത്തില്‍ കുമളി ആറാം മയില്‍ ആസ്ഥാനമായി  ഗില്‍ഗാല്‍ സ്‌നേഹ സദനം എന്ന പേരില്‍ ഒരു വൃദ്ധസദനം ആരംഭിക്കുകയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടതുമായ പത്തോളം അമ്മമാരെ  കൂടെ താമസിപ്പിച്ച് നോക്കുകയും രണ്ടായിരത്തില്‍ ഗില്‍ഗാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിക്കുകയും എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയും കഴിഞ്ഞ കോവിഡ്കാലം വരെ അത് തുടര്‍ന്നു കൊണ്ടുപോവുകയും  ചെയ്തു.  ഈ പ്രവര്‍ത്തങ്ങള്‍ക്കെല്ലാം  ദൈവദാസനോടൊപ്പം   ദൈവം തനിക്കു കൊടുത്ത  വിഷന്‍ പൂര്‍ത്തീകരിക്കാന്‍ കൂടെ നില്‍ക്കുകയും എപ്പോഴും അത് തുടര്‍ന്നുകൊണ്ടുപോകുകയും ചെയ്യുന്നു. ദൈവദാസിയുടെ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്കു ആശ്വാസമാകുവാന്‍  ദൈവം സഹായിക്കട്ടെ.

----------------------------------------------------------------------------------





Post a Comment

0 Comments