BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാമ്പാടി പൊത്തൻപുറം പുതുശേരിയിൽ റേച്ചൽ വർഗീസിന്റെ സംസ്ക്കാരം നാളെ

       

                                      അനീഷ് പാമ്പാടി

പാമ്പാടി: പാമ്പാടി പൊത്തൻപുറം  പുതുശ്ശേരിൽ പി. വി. വർഗീസിൻ്റെ (മുൻ പേഴ്സണൽ സ്റ്റാഫ്, കോട്ടയം കളക്ടർ) ഭാര്യ റേച്ചൽ വർഗീസിന്റെ (ഗ്രേസിക്കുട്ടി 79) സംസ്‌കാരം നാളെ  (ഏപ്രിൽ 18 ന് ശനിയാഴ്ച) രാവിലെ 8 മണിക്ക് മൃതശരീരം ഭവനത്തിൽ കൊണ്ട് വരികയും, തുടർന്നു നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ബെഥേൽ സഭയുടെ ഒമ്പതാം മൈൽ  സെമിത്തേരിയിൽ രണ്ടുമണിക്ക് നടത്തുന്നതാണ്. ഐ പി സി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലും, സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ചാക്കോ മാത്യുവും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മക്കൾ : മേഴ്സി സുനിൽ , ഫിന്നി. മരുമക്കൾ : തിരുവല്ല മഞ്ഞാടി ഒറ്റത്തെങ്ങിൽ സുനിൽ ജേക്കബ്,  സോണിയ ജോസഫ്.

പരേത തിരുവല്ല തലവടി വെള്ളക്കിണർ ചിറയ്ക്കകത്ത് എബനേസർ കുടുംബാംഗമാണ്. ദീർഘകാലം ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.

വെള്ളക്കിണർ, ആനപ്രമ്പാൽ, നിരണം പ്രദേശങ്ങളിൽ ആദ്യകാല സുവിശേഷ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവന നൽകിയ കുടുംബമാണ് ചിറയ്ക്കകത്ത് ഭവനം. പരേതയുടെ പിതാവ് പി ഡി വർഗീസ് (കൊച്ചായൻ) പിതൃസഹോദരി ഏലിക്കുട്ടിയും ആദ്യകാലത്ത് ഈ പ്രദേശത്ത് സുവിശേഷ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചു. സഹോദരങ്ങളായ പാസ്റ്റർ രാജു എബനേസർ, ബാബു എബനേസർ, പ്രസാദ് വർഗീസ്, മോൻസി, ലില്ലിക്കുട്ടി, അമ്മിണി എന്നിവർക്കൊപ്പം പരേത തിരുവല്ല പ്രദേശങ്ങളിൽ ആദ്യകാലത്ത് പരസ്യയോഗങ്ങളിൽ കൂടെയും വ്യക്തിഗത സുവിശേഷീകരണത്തിൽ കൂടെയും സഭാ പ്രവർത്തനത്തിൽ സജീവ പങ്കാളിയായിട്ടുണ്ട്.

..........................................................................................

click here    https://www.youtube.com/live/fj6YDn0bVZM?si=_zyfolOnlXH70RR_









Post a Comment

0 Comments