കൊച്ചി:നിരവധി യുവാക്കൾക്ക് ആത്മീയദർശനവും വ്യക്തിത്വവികസനവും രൂപാന്തരവും വ്യക്തിഗത വികസനവും നൽകിയ,
ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും ഗ്രന്ഥ രചയിതാവും ഗാന രചയിതാവും ഗായകനുമായ വി.സി ജെയിംസൺ നിര്യാതനായി.
മനോരമ മ്യൂസിക് പുറത്തിറക്കിയ "യേശുവേ പൊന്നുനാഥാ "എന്ന ശ്രദ്ധേയമായ ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചു. ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് നിരവധി വേദികളിൽ ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ ആലപി'ച്ചിട്ടുണ്ട്.ഭാവിയിലേക്ക് ഒരു വാതിൽ എന്ന വിശദമായ വെളിപാട് പുസ്തക പഠന ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭാര്യ സുവിശേഷകയായ ഉഷാ ജെയിംസൺ, മക്കൾ: ജിഷ, അജയ്.
ഇടുക്കി ജില്ലയിൽ 1993-ൽ തൊടുപുഴ ഡിപോൾ സ്കൂളിൽ വച്ച് നടത്തപ്പെട്ട 2000 യുവാക്കൾക്കായുള്ള സുവിശേഷ പരിശീലക ട്രെയിനിംഗ് എക്സ്പ്ലോ 93 നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുമായി സഹകരിച്ച് മേലുകാവ്,തൊടുപുഴ കൂടാതെ ഇടുക്കിയുടെയും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകൾ , സംസ്ഥാനതല ക്യാമ്പുകൾ, അന്തർ സംസ്ഥാന ക്യാമ്പുകൾ, എന്നിവയ്ക്ക് നേതൃത്വം നൽകി.
സുവിശേഷീകരണത്തിന് ഭാഗമായി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
നിരവധി യുവാക്കൾക്ക് ആത്മീയവും വ്യക്തിത്വ വികസനവും നൽകിയ നിരവധി പരിശീലനം നടത്തിയിരുന്നു. സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള പ്രൊഫഷണൽ മേഖലകളിൽ ഉള്ളവർക്കായി ലീഡർ ഇംപാക്ട് എന്ന പ്രത്യേക ക്യാമ്പുകളിലായി ട്രെയിനിങ് സെഷനുകൾ നടത്തിയിരുന്നു.എള്ളുംപുറം സെൻ്റ്. മത്ഥിയാസ് സി എസ് ഐ ദേവാലയത്തിൽ നടന്ന സ്ഥിരീകരണ ശുശ്രൂഷയിൽ ആയിരുന്നു അദ്ദേഹം ഭാര്യ ഉഷാ ജെയിംസണുമായി അവസാനമായി പങ്കെടുത്തത്. ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട്.
--------------------------------------------------------------------------------







0 Comments