BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജനിച്ച മതത്തില്‍ വ്യക്തികളെ തളച്ചിടരുത് :ഹൈക്കോടതി .ഇന്നത്തെ പത്രം( 26.07.24).

എല്ലാ ദിവസവുംസ്നേഹവചനം പത്രം നിങ്ങളുടെ വാട്സാപ്പിൽ ലഭിയ്ക്കുവാൻ  ഇവിടെ  ക്ലിക്ക ചെയ്ത് വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe


കൊച്ചി : ഒരു മതത്തില്‍ ജനിച്ചു എന്നതുകൊണ്ട് സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തിയെ അതേ മതത്തില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തില്‍ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദം സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ മതം മാറിയതിനാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേരും മതവും മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. 
എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു മതത്തില്‍ ജനിക്കുകയും ഇതേ മതത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന ഇവര്‍ 2017ല്‍ ക്രൈസ്തവ മതം സ്വീകരിച്ചു. തുടര്‍ന്നാണ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേരും മതവും മാറ്റാനായി അപേക്ഷ നല്‍കിയത്. പേരു മാറ്റിയെങ്കിലും മതം മാറ്റം രേഖപ്പെടുത്താനുള്ള വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി ഈ ആവശ്യം അധികൃതര്‍ തള്ളി. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ മതം മാറ്റാന്‍ ആവശ്യമായ ചട്ടങ്ങള്‍ നിലവില്‍ ഇല്ലെങ്കില്‍ പോലും, ഒരു മതത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയെ അതേ മതത്തില്‍ തളച്ചിടാന്‍ അത് കാരണമല്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ഏതു മതത്തില്‍ വിശ്വസിക്കാനും ഭരണഘടന സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരു വ്യക്തി മറ്റൊരു മതം സ്വീകരിച്ചാല്‍ രേഖകളിലും അതേ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അത്തരം മാറ്റങ്ങള്‍ നിരസിക്കുന്നത് അപേക്ഷകരുടെ ഭാവിയെ തന്നെ ബാധിക്കുന്ന കാര്യമാണ്. മാത്രമല്ല, അത്തരം സങ്കുചിതമായ നടപടികള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ഉറപ്പുകള്‍ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് അരുണ്‍ പറഞ്ഞു.







 

Post a Comment

0 Comments