BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം നടന്നു

 

ഷാര്‍ജാ : ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ തിയോളജിക്കല്‍ അക്രഡിഷന്‍ അംഗീകാരം ഉള്ള വര്‍ഷിപ് സെന്റര്‍ കോളേജ് ഓഫ് തിയോളജിയില്‍ പഠിച്ചിറങ്ങിയവരുടെ ബിരുദദാനം നടന്നു.

റവ. ഡോ.സ്റ്റാലിന്‍ കെ . തോമസ് (ഐ എ ടി എ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍), റവ.ഡോ. ഡേവിഡ് ടക്കര്‍ , യു എസ് എ (ഐ എ ടി എ ഇന്റര്‍നാഷണല്‍ ഫാക്കള്‍ട്ടി ആന്‍ഡ് മെന്റ്‌റര്‍) എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡില്‍ ഈസ്റ്റ്‌ലെ ഏക ബൈബിള്‍ കോളേജ് ആണ് വര്‍ഷിപ് സെന്റര്‍ കോളേജ് ഓഫ് തിയോളജി. മാസ്റ്റര്‍ ഓഫ് തിയോളജി, മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി, ബാച്‌ലര്‍ ഓഫ് തിയോളജി,ഡിപ്ലോമ ഓഫ് തിയോളജി, സര്‍ട്ടിഫിക്കറ്റ് ഇന്‍ തിയോളജി എന്നീ കോഴ്സുകളിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

കോളേജ് ഡയറക്ടര്‍ റവ. ഡോ. വില്‍സണ്‍ ജോസഫ് അദ്ധ്യഷനായിരുന്നു. പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള കോഴ്സുകള്‍ ജൂലൈ 10 ന് ആരംഭിക്കുമെന്ന് രജിസ്ട്രാര്‍ റവ . റോയ് ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 481 4789/0504993954






Post a Comment

0 Comments