BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി കോതമംഗലം ഏരിയാ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ കീരംപാറ ഐപിസി ബെഥേല്‍ ഗ്രൗണ്ടില്‍

കോതമംഗലം: ഐപിസി കോതമംഗലം ഏരിയാ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ 19 ഞായര്‍ വരെ കീരംപാറ ഐപിസി ബെഥേല്‍  ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. ഏരിയാ കണ്‍വീനര്‍ പാസ്റ്റര്‍ ജോയി എ. ജേക്കബ് സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കുകയും പാ. ഫെയ്ത്ത് ബ്ലെസ്സണ്‍ പള്ളിപ്പാട് ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും. 17 വെള്ളി രാവിലെ 10 മണി മുതല്‍ 1 മണി വരെ സോദരി സമാജം വാര്‍ഷികം നടത്തപെടും. സിസ്റ്റര്‍ ഷീല ദാസ് കീഴൂര്‍ സന്ദേശം നല്‍കും. വൈകുന്നേരം പൊതുയോഗത്തില്‍ പാ. കെ.ജെ. തോമസ് കുമളി സന്ദേശം നല്‍കും. 18 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ സണ്‍ഡേ സ്‌കൂള്‍ & പി.വൈ.പി.ഐ വാര്‍ഷികം നടക്കും. വൈകിട്ട് പൊതുയോഗത്തില്‍ പാ. അനീഷ് റാന്നി ദൈവവചനം ശുശ്രൂഷിക്കും. 19 ഞായര്‍ 8:30 മുതല്‍ 1 മണി വരെ സംയുക്ത സഭായോഗം നടത്തപ്പെടും. ഏരിയാ പി.വൈ.പി.എ ക്വയര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും.





Post a Comment

0 Comments