BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മഞ്ചേശ്വരത്ത് ഐ.പി.സി പുതിയ പ്രവർത്തനമാരംഭിച്ചു


 മഞ്ചേശ്വരം : ഐ.പി.സി കാസറഗോഡ് സെന്ററിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ 8 പഞ്ചായത്തുകളിൽ ഐ പി സി യ്ക്ക് ഒരു പ്രവർത്തനവും ഇല്ലാതിരിക്കെ, ഈ താലൂക്കിലെ കുമ്പളയിൽ ഐ.പി.സി.കാസറഗോഡ് സെന്ററിന്റെ ഒരു പുതിയ പ്രവർത്തനം  ആരംഭിച്ചു. ഐപിസി കാസറഗോഡ് ടൗൺ സഭാ ശുശ്രുഷകനും, ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനുമായിരുന്ന ഇവാ. കെ സി  ജോർജിനെ ഈ പ്രവർത്തനത്തിന്റെ ചുമതല ഏല്പിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ റോഡിലെ ബിൽഡിങ്ങിലാണ് ആരാധന നടക്കുന്നത്. പുതിയ പ്രവർത്തനത്തിന്റെ ഉത്ഘാടനം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ്‌ മാത്യു നിർവഹിച്ചു, വൈസ് പ്രസിഡന്റ്‌, പാസ്റ്റർ സജി അബ്രഹാം, സെക്രട്ടറി പാസ്റ്റർ ശ്യാം രാജ്, പാസ്റ്റർ ജയ്‌മോൻ ലൂക്കോസ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments