BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പി വൈ പി എ പത്തനംതിട്ട സെൻ്റർ പ്രവർത്തന ഉത്ഘാടനവും മെറിറ്റ് അവാർഡ് ദാനവും നടന്നു

 

പി വൈ പി എ പത്തനംതിട്ട സെൻ്റർ പ്രവർത്തന ഉത്ഘാടനവും മെറിറ്റ് അവാർഡ് ദാനവും  നടന്നു. പി വൈ പി എ സെൻ്റർ പ്രസിഡൻ്റ്  മനുസ്കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സന്ദീപ്  വിളമ്പുകണ്ടം ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷണം നടത്തി.


ലിബറൽ ആധുനികതയുടെയും സ്വതന്ത്ര ചിന്തയുടെയും സ്വാധീനം  ക്രൈസ്തവ യുവാക്കളിൽ ഗണ്യമായി വർദ്ധിക്കുന്നു എന്നും ചെറുപ്പക്കാരെ തന്ത്രപരമായി കുടുക്കുന്ന  ചതിക്കുഴികളിൽപ്പെട്ട് ജീവിതം നശിപ്പിക്കരുതെന്നും മുഖ്യ പ്രഭാഷണത്തിൽ പ്രസ്താവിച്ചു. ഏറ്റവും മോശപ്പെട്ട കാലത്തിലൂടെയാണ്  സഭ കടന്നുപോകുന്നതെന്നും സഭാ നേതൃത്വം കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു.

പാസ്റ്റർ മോൻസി സാം, പാസ്റ്റർ ജോസ് സാമുവേൽ, പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ പി പി മാത്യൂ,  പാസ്റ്റർ ബിജു കൊന്നപ്പാറ, ജോസി പ്ലാന്താനത്ത്, സാം കെ വിൽസൺ,അലെൻ ഏബ്രഹാം, ജോൺ ഡാനിയേൽ, ജെയിൻ ജയിംസ്, ബിജോയ് ബാബു എന്നിവർ പങ്കെടുത്തു.





Post a Comment

0 Comments