BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

രാജ്യത്തെ ക്രൈസ്തവർ അരക്ഷിതരല്ലന്ന് സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാളിന്റെ നിലപാട്. കേരളത്തില്‍ ബിജെപിക്കും സാധ്യതയുണ്ടെന്നും ജനപിന്തുണ നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും നേതൃത്വ പ്രാഗല്‍ഭ്യം കൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രശംസ. മോദി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തി. ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. 






Post a Comment

0 Comments